കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വെെകിട്ടാണ് അപകടം സംഭവിച്ചത്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികന്‍റെ നില ഗുരുതരമാണ്.ബസിൽ നിന്നും ഇന്ധന ചോർച്ചയുണ്ടെങ്കിലും നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ബസ് റോഡില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…