Categories: KERALA

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

പെരുമ്പിലാവ്: കൊരട്ടിക്കര ബദരിയ ജുമാമസ്ജിദിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കാട്ടകാമ്പാൽ ഐനൂർ സ്വദേശി നെല്ലിക്കൽ വീട്ടിൽ 41 വയസ്സുള്ള റിജുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ 30 മീറ്ററോളം അകലെയുള്ള വീടിന്റെ മുറ്റത്തേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജുവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു.ഇയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു. സംഭവത്തെ തുടർന്ന് കുന്നംകുളം അഡീഷണൽ എസ്ഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കാർ യാത്രികൻ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Recent Posts

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിങ്; പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; നടപടി പ്രായം പരിഗണിച്ച്‌

കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.നേരത്തെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും…

4 hours ago

സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍

തിരുവനന്തപുരം : സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍. എല്ലാ താലൂക്കിലേയും പ്രധാന വില്‍പ്പന ശാല സപ്ലൈകോയിലാവും ഫെയര്‍ സംഘടിപ്പിക്കുക.…

4 hours ago

കേരളത്തിൽ കാത്തിരുന്ന മാറ്റം ഇന്ന് മുതൽ

സംസ്ഥാനത്തെ കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാകുന്നു. ത്രിതല പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിച്ച കെ സ്മാർട്ട് പ്ലാറ്റ്ഫോം ഇന്ന് മുതൽ പ്രാബല്യത്തിൽ…

4 hours ago

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ പിടിയിൽ

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മരിച്ച അസ്മയുടെ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയെയാണ് അറസ്റ്റ്…

4 hours ago

വിപണിയെ വിറപ്പിച്ച് സ്വര്‍ണം, ഒറ്റയടിക്ക് പവന് 2160 രൂപ വർദ്ധിച്ച് ഒരു ദിവസ വർദ്ധനവിൽ റെക്കോർഡ് ഇട്ടു

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധന. ഇന്ന് മാത്രം 2000 രൂപയില്‍ അധികം വര്‍ധിച്ചു.ഇതോടെ കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി.…

4 hours ago

വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ മലപ്പുറത്തിന് ജയം

തിരൂർ : സംസ്ഥാന സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഉദ്ഘാടന മത്സരത്തിൽ വനിതകളിൽ മലപ്പുറത്തിന് ജയം. തിരൂർ രാജീവ്…

4 hours ago