Categories: kochi

കൊച്ചി കൊക്കെയ്ന്‍ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ; മോഡലുകളേയും വെറുതെവിട്ടു.

കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തൻ. നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു.എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. ഷൈനിനെയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ച് കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ആരോപിച്ച് പോലീസ് പിടികൂടിയത് വലിയ വാർത്തയുമായി. എന്നാൽ തന്നെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നായിരുന്നു ഷൈനിന്റെ പ്രതികരണം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.

Recent Posts

വെള്ളാളൂർ നാടൻ കലാസമിതിയുടെ വാർഷിക ആഘോഷം

കുമരനെല്ലൂർ |വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷംസിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…

47 minutes ago

കേരള അക്ഷയ ലോട്ടറി 70 ലക്ഷം ചങ്ങരംകുളത്ത് ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റില്‍

ചങ്ങരംകുളം:കേരള അക്ഷയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്. ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിലാണ്…

1 hour ago

പോപ്പ് ഫ്രാൻസിസ് മാർപാപ്പഅന്തരിച്ചു

പോപ്പ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. അന്ത്യം 88-ാം വയസ്സിൽ. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു. 266-ാമത്തെ മാർപാപ്പയായിരുന്നു. വത്തിക്കാനിൽ…

2 hours ago

സംസ്ഥാനം ചുട്ടുപൊള്ളുന്നു; ജാഗ്രതാ നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കടുക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഉയർന്ന…

2 hours ago

മെസി പിന്നോട്ടില്ല, 2026 ലോകകപ്പില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം! ആരാധകരും ഹാപ്പി

ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു.2026ലെ…

4 hours ago

റോക്കറ്റ് സ്പീഡിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 72,000 രൂപയും കടന്ന് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 72,000 രൂപ കടന്നു.ഇന്ന് പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ…

5 hours ago