Categories: kochi

ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

&NewLine;<p class&equals;"wp-block-paragraph"><br><em>കൊച്ചി<&sol;em> &colon; ഒരു ദിവസം മുഴുവൻ കൊച്ചി നഗരത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തിയ &OpenCurlyQuote;പൂച്ച മിഷന്’ ഒടുവിൽ ഞായറാഴ്ച പുലർച്ചെ 1&period;30-ഓടെ ശുഭാന്ത്യം&period; കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ കുടുങ്ങിയ സുഭാഷെന്ന് ഓമനപ്പേരിട്ടുവിളിച്ച പൂച്ചയെയാണ് ഗാന്ധിനഗർ അഗ്നിരക്ഷാസേനാംഗങ്ങളും ആനിമൽ റെസ്ക്യൂ ടീമംഗങ്ങളും പുലർച്ചെ 1&period;30-ഓടെ താഴെയെത്തിച്ചത്&period; പൂച്ചയെ ആനിമൽ റെസ്ക്യൂ അംഗങ്ങൾ കൊണ്ടുപോയതായാണ് വിവരം&period; മെട്രോ പില്ലറിൽ രണ്ടാഴ്ചയായി &OpenCurlyQuote;സുഭാഷ്’ പെട്ടുകിടക്കുകയായിരുന്നു&period; പൂച്ചയെ രക്ഷിക്കുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടവും പരിസരത്ത് തടിച്ചുകൂടിയിരുന്നു&period; പൂച്ചയെ രക്ഷിച്ച് താഴേക്കിറക്കിയതോടെ ജനക്കൂട്ടം കൂവിയും കൈകളടിച്ചും സന്തോഷം പങ്കിട്ടു&period;രക്ഷാപ്രവർത്തനത്തിനിടയിൽ ബാനർജി റോഡിൽവാഹനഗതാഗതകുരുക്കും അനുഭവപ്പെട്ടു&period; ജനങ്ങൾതന്നെമുൻകൈയെടുത്താണ്ഗതാഗതവുംനിയന്ത്രിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ക്രെയിനും അനിമൽ റെസ്‌ക്യൂ വാഹനവുമെല്ലാമായി പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിന് തുടക്കംകുറിച്ചത്&period; കാരണം അന്വേഷിച്ചവരോട് സമീപത്തെ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മറുപടി &OpenCurlyDoubleQuote;ഒരു ചെറിയ പൂച്ച മിഷനാണ്”-എന്നായിരുന്നു&period; രക്ഷാദൗത്യത്തിനിടെ 17 മിനിറ്റ് കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു&period; സ്റ്റേഡിയം സ്റ്റേഷനുമുന്നിലെ റോഡിൽ ഗതാഗതത്തിനും നിയന്ത്രണമുണ്ടായിരുന്നു&period; പൂച്ചയെ ആദ്യം കണ്ടത് മെട്രോ ജീവനക്കാരാണ്&period; മുകളിൽനിന്നും താഴെയിറക്കാൻ ഇവർ വഴികൾ പലതും നോക്കി&period; പക്ഷേ&comma; രക്ഷയുണ്ടായില്ല&period; ഇതിനിടെ പില്ലറിൽനിന്നും താഴെ റോഡിലേക്കും എത്തിനോക്കാൻ തുടങ്ങിയതോടെ സമീപത്തെ ഓട്ടോക്കാരുടെയും ശ്രദ്ധാകേന്ദ്രമായി&period; മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിൽ ഗുഹയുടെ ഇരുട്ടിലേക്ക് വീണുപോയ കഥാപാത്രത്തെ ഓർമ്മിച്ച് പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടതും ഓട്ടോക്കാരാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">താഴേക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മെട്രോ ജീവനക്കാർ ഭക്ഷണവും വെള്ളവും നൽകാൻ തുടങ്ങി&period; ആളെ കാണുമ്പോൾ പൂച്ച തൂണിന്റെ ഇടയിലേക്ക് ഓടിമറയും&period; വെള്ളിയാഴ്ചയാണ് അനിമൽ റെസ്‌ക്യൂ സംഘത്തെ വിവരമറിയിക്കുന്നത്&period; ശനിയാഴ്ച രാവിലെ ആവശ്യമായ സജ്ജീകരണങ്ങളുമായി ഇവരെത്തിയെങ്കിലും പൂച്ചയെ കാണാനായില്ല&period; എന്നാൽ ഇതിനിടെ പൂച്ച അവശനിലയിലാണെന്ന സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങി&period; എത്രയും പെട്ടെന്ന് പൂച്ചയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും സ്റ്റേഡിയം പരിസരത്ത് എത്തി&period; ഇതോടെ രക്ഷാദൗത്യം വീണ്ടും വേഗത്തിലായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹൈഡ്രോളിക് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പൂച്ചയെ താഴെയിറക്കാനുള്ള ശ്രമം&period; ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽനിന്ന് എട്ടുപേരടങ്ങുന്ന സംഘവും സ്ഥലത്തെത്തി&period; ഇവർ ലിഫ്റ്റിൽ മെട്രോ തൂണിന് മുകളിലേക്ക് എത്തി&period; ഈ സമയത്ത് ഒരു സംഘം വലയുമായി താഴെ നിലയുറപ്പിച്ചു&period; പൂച്ച താഴേക്ക് വീണ് അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ഇത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രണ്ടുപേർ തൂണിൽ ഇറങ്ങിയെങ്കിലും പൂച്ച ഓടിമാറി&period; പില്ലറിന് മുകളിലെ പരിശോധനയ്ക്കായി രക്ഷാപ്രവർത്തകർ മുകളിൽ കയറുന്നതിനുമുൻപ് മെട്രോപ്പാളത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു&period; 17 മിനിറ്റാണ് ഇതുമൂലം മെട്രോ സർവീസ് തടസ്സപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൂണിനുമുകളിലെ പരിശോധനയ്ക്കിടെ ലിഫ്റ്റ് കേടായതും അല്പസമയം ആശങ്കയേറ്റി&period; ഉദ്യോഗസ്ഥരെ സുരക്ഷിതരായി താഴെയെത്തിച്ചശേഷം ഒരു മണിക്കൂറിനകം പുതിയ ലിഫ്റ്റ് എത്തിച്ചു&period; പരിശോധന തുടർന്നാൽ മെട്രോ സർവീസ് വീണ്ടും തടസ്സപ്പെടുമെന്നത് കണക്കിലെടുത്ത് രക്ഷാപ്രവർത്തനം രാത്രിയിലേക്ക് നീട്ടാൻ തീരുമാനിക്കുകയായിരുന്നു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…

2 hours ago

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…

2 hours ago

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

20 hours ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

20 hours ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

20 hours ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

20 hours ago