കോട്ടയം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും.
എല്ലാ പ്രായത്തിലും ഉള്ളവർക്ക് മത്സരിക്കാൻ സാധിക്കുന്ന മെഗാക്വിസിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്. ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി രണ്ടുവൈകീട്ട് മൂന്നുമണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി ഒൻപതിന് ഐഇഎഫ്‌കെ വേദിയിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികൾക്ക് ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി
2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922
emck@keralaenergy.gov.in. രജിസ്‌ട്രേഷനായി ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…