തിരുവനന്തപുരം: സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയാറാക്കിയതാണ് നിര്‍ഭയം മൊബൈല്‍ ആപ്പ്. ഈ ആപ്പിലെ ഹെൽപ്പ് എന്ന ബട്ടൺ അഞ്ച് സെക്കന്റ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലോ പോലീസ് സ്റ്റേഷനിലോ ലഭിക്കും. ഇന്റെർനെറ്റ് കവറേജ് ഇല്ലാതെ തന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കു വയ്ക്കാം. ഫലത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തും.
ഓരോ ജില്ലയ്ക്കും ഓരോ കണ്‍ട്രോള്‍ റൂമുകളുണ്ട്. നിര്‍ഭയം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍വച്ച് ഒരാള്‍ക്ക് ഏതു ജില്ലയില്‍നിന്നും സഹായം അഭ്യര്‍ഥിക്കാം. അതാത് ജില്ലയുടെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തുംവിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താലും സന്ദേശം ക്യാന്‍സല്‍ ചെയ്യാനാകില്ല. തല്‍സമയം ലഭിക്കുന്ന ദൃശ്യങ്ങളുംമറ്റും പൊലീസിന് തെളിവാകുകയും ചെയ്യും.
നിർഭയം ആപ്പ് ആൻഡ്രോയിഡ്, ഐ. ഒ . എസ്. പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.
For android Link :????????
https://play.google.com/store/apps/details?id=app.kavacham
പൊന്നാനി:കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂൾ ഔദ്യോഗികമായി പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു.വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ…
കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് 900 രൂപയോളം ഒരു പവന് വര്‍ധിച്ചു. സമീപകാലത്ത് ഒരു ദിവസം മാത്രം ഇത്രയും തുക…
കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.ഹോസ്റ്റലിലെ അലമാരയില്‍ നിന്ന്…
പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത്…
തിരുവനന്തപുരം: ലഹരിവേട്ടയ്ക്ക് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സംവിധാനം ഉപയോഗിക്കാൻ തീരുമാനം. രാജ്യത്ത് ആദ്യമായാണിത്.ഡിജിറ്റല്‍ സർവകലാശാലയാണ് എ.ഐ സംവിധാനം വികസിപ്പിക്കുന്നത്. ഹോസ്റ്റലുകളിലും…
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന്…