ചങ്ങരംകുളം:കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫിക്കുള്ള മുഖ്യ പുരസ്കാരം ചങ്ങരംകുളം നരണിപ്പുഴ സ്വദേശി മുഹമ്മദ് സഫിക്ക് സമ്മാനിച്ചു.എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്രകാരൻ രഞ്ജി പണിക്കരിൽ നിന്നും
കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫിക്കുള്ള മുഖ്യ പുരസ്കാരം നരണിപ്പുഴ സ്വദേശി ഏറ്റ് വാങ്ങി.
പ്രശസ്തി പത്രവും, ശില്പവും, 50,000 രൂപയും അടങ്ങുന്ന അവാർഡ് മുഹമ്മദ് സഫി ഏറ്റ് വാങ്ങി.അവാർഡ് സമർപ്പണ സമ്മേളനം പ്രശസ്ത ശില്പിയും അക്കാദമിയുടെ മുൻ ചെയർമാനുമായ കാനായി കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.എൻ. ബാലമുരളികൃഷ്ണൻ(സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)രാജൻ പൊതുവാൾ(ഫോട്ടോ ജേണലിസ്റ്റ് Ex. മാതൃഭൂമി) മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകലാ അക്കാദമി)തുടങ്ങിയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…
തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…
തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്.…
പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമാമിലെ മുഴുവൻ പൊന്നാനി നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ സംഗമം ദല്ല ഏരിയയിലെ പ്രത്യേകം…