കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു ഓർമ മാത്രം. നൂറ്റാണ്ട് പിന്നിട്ട ഇതിഹാസ ജീവിതത്തിൽ രാഷ്ട്രീയകേരളത്തിന്റെ സമരാഗ്നിയായി കത്തിജ്വലിച്ച് നിന്ന വ്യക്തിത്വത്തിന് വീരോചിതമായ യാത്രയയപ്പാണ് നാടും നാട്ടുകാരും നൽകിയത്. പുന്നപ്രയിലെ രക്തസാക്ഷികൾക്കും സമരനായകർക്കും സമീപത്തായി ഒടുവിൽ വിഎസും അവസാനിക്കാത്ത ഉറക്കത്തിലേക്ക് മടങ്ങി
ഇന്നുച്ചയോടെ ആലപ്പുഴ പുന്നപ്ര വീട്ടിലെത്തിച്ച ഭൗതിക ദേഹം വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം രാത്രി 8.10ഓടെയാണ് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൗതിക ദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. 22 മണിക്കൂർ നീണ്ട വിലാപയാത്ര പുന്നപ്രയിലെ വീട്ടിലെത്തിയത് ഇന്നുച്ചയ്ക്ക് 12.25ന്
കോരിച്ചൊരിയുന്ന മഴയത്ത് നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ വിഎസിന്റെ ഭൗതിക ദേഹം രാത്രി 8.50ഓടെ വലിയ ചുടുകാട്ടിലെത്തിച്ചു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇതിന് മുമ്പായി വലിയ ചുടുകാട്ടിൽ എത്തിയിരുന്നു. 8.58 ഓടെ ഭൗതിക ദേഹം നേതാക്കൾ ചേർന്ന് ചിതയിലേക്ക് എടുത്തു. 9 മണിയോടെ പോലീസിന്റെ ഗാർഡ് ഓഫ് ഓണർ. ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നും കണ്ണേ കരളേ വിഎസ്സേ എന്ന മുദ്രവാക്യങ്ങൾ ഉയരുന്നതിനിടെ 9.16ഓടെ മകൻ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തിയതോടെ വിരോജ്ജ്വലമായ ഓർമകൾ ബാക്കി വെച്ച് വിഎസ് മടങ്ങി. നേരത്തെ, പുന്നപ്രയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ദേഹം എത്തിച്ചത് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ്. ഇവിടെ നിന്ന് വൈകുന്നേരത്തോടെ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് എത്തിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് വസതിയും ഡിസിയും റിക്രിയേഷൻ ഗ്രൗണ്ടിലുമായി പൊതുദർശനത്തിൽ പങ്കെടുത്തത്.
കോരിച്ചൊരിയുന്ന മഴയിലും അണയാത്ത ആവേശത്തോടെ മുദ്രവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം തങ്ങളുടെ പ്രിയസഖാവിന് അന്ത്യയാത്ര നൽകാനായി ആലപ്പുഴയിൽ എത്തിച്ചേർന്നിരുന്നു. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള നാടുകളിലെ ജനങ്ങൾ ഒരേ മനസോടെ ഒരേ വികാരത്തോടെ ആലപ്പുഴയിലേക്ക് ഒഴുകി എത്തിയപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നേതാക്കളും റെഡ് വളൻഡിയർമാരും ഏറെ പണിപ്പെട്ടിരുന്നു
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ…
ചങ്ങരംകുളം : സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളൾക്കും, ലഹരി യിൽ നിന്നും പുതിയ തലമുറയെ രക്ഷപ്പെടുത്താനും…
ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാർമറും…
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെ മാതാവിൻ്റെ പരാതിയിൽ…
ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു.വ്യാഴാഴ്ച പുലർച്ചെ 4.00ന് ആരംഭിച്ച ബലികർമ്മത്തിന് അജേഷ് ശാന്തി കളത്തിൽ നേതൃത്വം…
വി എസിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച അധ്യാപകനെതിരെ പരാതി. ചാത്തന്നൂർ ഹൈസ്‌കൂളിലെ അധ്യാപകനായ കെ.സി.വിപിനാണ് അധിക്ഷേപിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ്…