Categories: India

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ലോട്ടറി നികുതി ചുമത്താനുള്ള അധികാരമില്ലെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി.
ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സര്‍ക്കാരിന്‍റെ പരിതിയിലാണ് വരേണ്ടതെന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. സേവന നികുതി ചുമത്താൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചിരുന്നു. 2013ലാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ലോട്ടറികൾക്ക് നികുതി ചുമത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും സംസ്ഥാന സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീം കോടതി പ്രസ്‌താവിച്ചു. ലോട്ടറി ടിക്കറ്റുകള്‍ വിൽക്കുന്ന നിന്ന് കേന്ദ്രം പിരിച്ചെടുത്ത സേവന നികുതി വേഗത്തിൽ തിരികെ നൽകാനും ബന്ധപ്പെട്ട വകുപ്പുകളോട് കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് II പ്രകാരം എൻട്രി 34 പ്രകാരം ലോട്ടറി ടിക്കറ്റുകൾക്ക് പാർലമെന്‍ററി നിയമം വഴി നികുതി ചുമത്താൻ കഴിയില്ലെന്ന് ലോട്ടറി വിതരണക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.എൻട്രി 62 പ്രകാരം “വാതുവയ്പ്പും ചൂതാട്ടവും” എന്ന വിഭാഗത്തിലും സംസ്ഥാന നിയമസഭയുടെ മാത്രം അധികാരപരിധിയിൽ വരുന്നതിനാൽ സേവന നികുതി ചുമത്തുന്നത് ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും ലോട്ടറി വില്‍പനക്കാര്‍ കോടതിയെ അറിയിച്ചു. ഇതുപരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്

Recent Posts

മോറൽ ഹട്ട് സംഘടിപ്പിച്ചു

ചങ്ങരംകുളം | എം ജി എം മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി കഴിഞ്ഞ…

16 minutes ago

കൊലോളമ്പിൽ റേഷൻ കട നടത്തിയിരുന്ന കോലത്ത് മാമ്പ്ര കൃഷ്ണൻ നിര്യാതനായി

എടപ്പാൾ:കൊലോളമ്പിൽ റേഷൻ കട നടത്തിയിരുന്ന കോലത്ത് മാമ്പ്ര കൃഷ്ണൻ നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: ബീന, റീന, സന്തോഷ്‌കുമാർ റീജ

36 minutes ago

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ നടപടി, സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ…

41 minutes ago

ഡോ. വി മോഹനകൃഷ്ണനെ ആദരിച്ചു

ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള 2023 ലെ സംസ്ഥാന അവാർഡ്, കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ്…

45 minutes ago

മദ്യലഹരിയിൽ കിണറ്റിൽ ചാടിയ യുവാവിനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തി വാകത്താനം എസ്. ഐ

2025 ഏപ്രിൽ 19നു പുലർച്ചെ 3 മണിയോടെ കോട്ടയത്തെ വാകത്താനം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ…

49 minutes ago

വെള്ളാളൂർ നാടൻ കലാസമിതിയുടെ വാർഷിക ആഘോഷം

കുമരനെല്ലൂർ |വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷംസിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…

5 hours ago