തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എംവിഡി പിഴയിട്ടത്. കൂളിങ് ഫിലിം ഒട്ടിച്ചതിനാണ് പിഴ.കഴിഞ്ഞമാസം തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയില്‍വെച്ചാണ് പിഴയിട്ടത്. പിഴ നോട്ടീസ് കെഎസ്ആര്‍ടിസിക്ക് അയച്ചുകൊടുത്തു. 250 രൂപയാണ് പിഴ.നേരത്തെ, മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും പിഴചുമത്തുന്നതും ഫ്യൂസ് ഊരുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തോട്ടിയും മറ്റുമായി പോകുന്ന കെഎസ്ഇബി വാഹനങ്ങള്‍ക്ക് എംവിഡി ക്യാമറയില്‍ പിടിച്ച് പിഴയിട്ടതും, ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി കെഎസ്ഇബി. ഫ്യൂസ് ഊരുന്നതും ചര്‍ച്ചയായിരുന്നു.
വയനാട്ടിൽ തോട്ടിയുമായി പോയ കെഎസ്ഇബി വാഹനത്തിന് ആർടിഒ പിഴയിട്ടതായിരുന്നു കെഎസ്ഇബി-എംവിഡി പോരിന് ആരംഭം കുറിച്ചത്. പിന്നാലെ വൈദ്യുതി ബിൽ കുടിശ്ശികയുള്ള എംവിഡി ഓഫീസുകൾ തേടുകയാണ് കെഎസ്ഇബി. കൽപ്പറ്റയിലെ ആർടി ഓഫീസിലെ ഫ്യൂസൂരിയതിന് പിന്നാലെ കാസർകോട് കറന്തക്കാട്ടെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലേക്കുളള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…