Categories: Local newsTHRITHALA

കൂടല്ലൂർ കൂട്ടക്കടവ് ലിഫ്‌റ്റ് ഇറിഗേഷന്റെ മെയിൻ കനാൽ നവീകരണ ഉദ്ഘാടനം നടന്നു

തൃത്താല: മലബാർ ഇറിഗേഷൻ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 ലക്ഷം രൂപ ചെലവിൽ നിർമ്മാണം നടത്തുന്ന കൂടല്ലൂർ കൂട്ടക്കടവ് ലിഫ്‌റ്റ് ഇറിഗേഷന്റെ മെയിൻ കനാലിന്റെ നവീകരണ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടന കർമ്മ നിർവഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് അധ്യക്ഷൻ ആയിരുന്നു.
21 വർഷത്തിലധികമായി മുടങ്ങിക്കിടന്നിരുന്ന ലിഫ്റ്റർഗേഷൻ പദ്ധതി കഴിഞ്ഞ വർഷമാണ് 35 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ചത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും പമ്പ് ഹൗസിലെ 40എച്ച്പി മോട്ടോറുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് കനാലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നവീകരണം നടന്നത്. കൂട്ടക്കടവ്, മുത്തുവിളയം കുന്ന് , മണ്ണിയം പെരുമ്പലം പാടശേഖരത്തിൽപ്പെട്ട 150 ഓളം ഹെക്ടർ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പദ്ധതിയാണ് കൂടല്ലൂർ ലിഫ്‌റ്റ് ഇറിഗേഷൻ . ഒറ്റവിളയെ മാത്രം ആശ്രയിച്ചിരുന്ന കർഷകർക്ക് ഈ പദ്ധതി പൂർത്തിയാകുന്നതോടെ പുഞ്ചയടക്കം മൂന്ന് വിളകൾക്ക് പ്രയോജനപ്പെടും. ഒപ്പം തന്നെ കുടിവെള്ളം ലഭ്യത വർദ്ധിക്കുന്നതിനും സഹായകരമാകും.

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

8 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

8 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

8 hours ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

9 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

13 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

13 hours ago