മലപ്പുറം: ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും അശ്വമേധം 6.0 എന്ന പേരില്‍ കുഷ്ഠരോഗ നിർണ്ണയ ക്യാമ്ബയിൻ സംഘടിപ്പിക്കും.ലപ്പുറം: ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും അശ്വമേധം 6.0 എന്ന പേരില്‍ കുഷ്ഠരോഗ നിർണ്ണയ ക്യാമ്ബയിൻ സംഘടിപ്പിക്കും.ലപ്പുറം: ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും അശ്വമേധം 6.0 എന്ന പേരില്‍ കുഷ്ഠരോഗ നിർണ്ണയ ക്യാമ്ബയിൻ സംഘടിപ്പിക്കും.ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ പതിനാല് ദിവസമാണ് ക്യാമ്ബയിൻ നടക്കുക. ക്യാമ്ബയിന്റെ വിജയത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം അനിവാര്യമെന്ന് ജില്ലാ കളക്ടർ വി ആർ.വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗം വിലയിരുത്തി. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രാഥമിക പരിശോധന, രോഗബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് അശ്വമേധം 6.0 കാമ്ബയിന്റെ ലക്ഷ്യം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് തിരൂരില്‍ നടക്കും.രണ്ടു വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ എല്ലാ വീടുകളിലും ആരോഗ്യ വകുപ്പു ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വോളന്റിയർമാർ സന്ദർശനം നടത്തും. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദർശിച്ചു പരിശോധന നടത്തും. ഭവന സന്ദർശനത്തിന് ആശാവർക്കർമാരുടെയും മറ്റു വോളന്റിയർമാരുടെയും സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, വനിതാ ശിശുവികസനം, സാമൂഹിക നീതി, പട്ടിക ജാതി, പട്ടിക വർഗ വികസനം, തൊഴില്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ക്യാമ്ബയിൻ നടക്കുന്നത്. സ്‌കൂള്‍ പി.ടി.എ, അങ്കണ്‍വാടി ജീവനക്കാർ, വിദ്യാർത്ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലും പ്രചാരണപരിപാടിയും ബോധവല്‍ക്കരണവും സംഘടിപ്പിക്കും.ദേശീയ കുഷ്ഠരോഗ അവബോധ ദിനമായ 30ന് പ്രചാരണ പരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി നടത്തി കുഷ്ഠരോഗ നിർമാർജ്ജന പ്രതിജ്ഞ ചൊല്ലും.
യോഗത്തില്‍ ജില്ലാ കളക്ടർ വി. ആർ വിനോദ്, ഡി.എം.ഒ. ഡോ.ആർ.രേണുക, ജില്ലയിലെ ലെപ്രസി ഓഫീസർ ഡോ.കെ. എ.നൂന മർജ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിൻ, എൻ.സി.ഡി.നോഡല്‍ ഓഫീസർ ഡോ. വി.ഫിറോസ് ഖാൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്.
തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളില്‍ സ്പർശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പുറമെയുള്ള നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. 95% ആളുകള്‍ക്കും കുഷ്ഠരോഗാണുക്കളെ ചെറുക്കുന്നതിനുള്ള കഴിവുണ്ട്. 5% ആളുകള്‍ക്ക് മാത്രമേ ഈ രോഗം ഉണ്ടാകുന്നതിനു സാദ്ധ്യതയുള്ളൂ. മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണുവാണ് കുഷ്ഠരോഗം പരത്തുന്നത്. ഇത് പ്രധാനമായും പുറമെയുള നാഡികള്‍, ത്വക്ക് എന്നിവയെയാണ് ബാധിക്കുന്നത്. യഥാസമയം ചികിത്സ ആരംഭിക്കാത്തത് വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.
കുഷ്ഠരോഗം വളരെ സാവധാനത്തില്‍ മാത്രമേ പകരു. പക്ഷേ, രോഗം ബാധിച്ചയാള്‍ തീർച്ചയായും കൃത്യമായി എം.ഡി.ടി മരുന്നുകള്‍ കഴിക്കണം. കുഷ്ഠരോഗം പാരമ്ബര്യം വഴി ഉണ്ടാകുന്ന രോഗമല്ല. പക്ഷേ രോഗം ബാധിച്ച വ്യക്തിയില്‍ നിന്ന് വായുവിലൂടെ രോഗം പകരാം. കുഷ്ഠ രോഗത്തിന്റെ
സ്വഭാവമനുസരിച്ച് ആറുമാസമോ ഒരു വർഷമോ ചികിത്സിച്ചാല്‍ മതിയാകും. കുഷ്ഠരോഗം വഴിയുണ്ടാകുന്ന വൈകല്യങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും, എം.ഡി.റ്റി. വഴിയുള്ള ചികിത്സ പൂർത്തിയായതിനു ശേഷം റീ കണ്‍സ്ട്രക്ടീവ് സർജറി വഴിയും, ഫിസിയോ തെറാപ്പി വഴിയും വൈകല്യങ്ങള്‍ ചികിത്സിച്ച് ഒരു പരിധിവരെ ഭേദമാക്കാൻ കഴിയും. ജില്ലയിലെ സർക്കാർ ആശുപത്രികളില്‍ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്.
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…