Categories: KERALA

കുട്ടികൾ ഒരുതരത്തിലും ചൂഷണത്തിന് ഇരയാകാൻ പാടില്ല: മുഖ്യമന്ത്രി’കുഞ്ഞാപ്പ്’ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221018-WA0047-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-26338"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായവയടക്കം ഒരുതരത്തിലുമുള്ള ചൂഷണത്തിനും ഇരയാകാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ&period; ചൈൽഡ് വെൽഫെയർ കമ്മിറ്റി&comma; ജുവനൈൽ ജസ്റ്റിസ് ബോർഡ് തുടങ്ങിയവയ്ക്ക് ഇക്കാര്യത്തിൽ വലിയ ഇടപെടൽ നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു&period; സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് &&num;8216&semi;കുഞ്ഞാപ്പ്&&num;8217&semi;-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി&comma; ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും കോവളം വെള്ളാർ കേരള ആർട്‌സ് ആന്റ് ക്രഫ്റ്റ് വില്ലേജിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുട്ടികൾക്കെതിരായ ചൂഷണങ്ങളെ ചെറുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു&period; കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ സമൂഹത്തിലാകെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കുട്ടികളെ ഉത്തമ പൗരൻമാരാക്കുകയും ചെയ്യുക എന്നതാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേയും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ചുമതല&period; വരും തലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്കാണ് ഇവർ വഹിക്കുന്നത്&period; കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തണം&period; സ്‌കൂളിൽ പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിന്റെ ഭാരത്തിൽ ചില ക്രമീകരണം സർക്കാർ സ്‌കൂളുകളിൽ വരുത്തിയിട്ടുണ്ട്&period; എന്നാൽ മറ്റ് സ്‌കൂളുകളിൽ ബാഗിന്റെ ഭാരം കുട്ടികൾക്ക് താങ്ങാൻ കഴിയാത്തിവിധമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്&period; ഇത് കുട്ടികളിൽ ആരോഗ്യ പ്രശ്‌നത്തിനും കാരണമാകുന്നു&period; അക്കാര്യങ്ങളും ശ്രദ്ധിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ രാഷ്ട്രീയ&comma; സാമൂഹ്യ പശ്ചാത്തലം&comma; പണം എന്നിവയൊന്നും സ്വാധീനിക്കരുത്&period; കുട്ടികളുടെ ഉറ്റവരോ ഉടയവരോ ആണെങ്കിലും നടപടിയുണ്ടാകണം&period; നിഷിപ്ത താത്പര്യക്കാരേയും തിരിച്ചറിയണം&period; നിയമം തെറ്റിക്കുന്ന കുട്ടികളുടെ കാര്യത്തിൽ കരുതലുണ്ടാകും&period; അവരെ ശരിയുടെ പാതയിൽ നയിക്കാൻ കാതലായ മാറ്റം വേണ്ടി വന്നേക്കാം&period; അതും കൂടി കണ്ടുവേണം ജുവനൈൽ ജസ്റ്റിസ് ബോർഡ്&comma; സി&period;ഡബ്ല്യു&period;സി&period; അംഗങ്ങൾ പ്രവർത്തിക്കാൻ&period; അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒപ്പം തന്നെ പ്രധാനമാണ് സുരക്ഷയൊരുക്കലും&period; അതിനാണ് കാവൽ&comma; കാവൽ പ്ലസ് എന്നീ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്&period; കേന്ദ്ര&comma; സംസ്ഥാന സർക്കാരുകൾ ചേർന്ന് വാത്സല്യ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്&period; ഇതിന്റെ ഭാഗമായാണ് &OpenCurlyQuote;കുഞ്ഞാപ്പ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്&period; കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ജില്ലാതലത്തിൽ ഒരു റാപിഡ് റെസ്‌പോൻസ് ടീം രൂപികരിച്ച് അടിയന്തിരമായി ഇടപെടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ശിശുസംരക്ഷണത്തിനും ക്ഷേമത്തിനും വികസനത്തിനും സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു&period; ഓരോ കുഞ്ഞും വിലപ്പെട്ടതാണ്&period; ആർദ്രതയോടെ കരുതലും സ്നേഹവും അവർ അർഹിക്കുന്നു&period; അതനുസരിച്ചുള്ള പ്രവർത്തനങ്ങളാണു വനിതാ ശിശു വികസന വകുപ്പ് നടത്തിവരുന്നത്&period; കുട്ടികളുടെ ഉത്തമ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്&period; പല കേസുകളിലും കുഞ്ഞുങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതാണ്&period; കുഞ്ഞാപ്പ്&comma; കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും ഉപയോഗിക്കാവുന്നതാണ്&period; കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണവും സേവനങ്ങളും ഈ ആപ്പിലുണ്ട്&period; ഏതെങ്കിലും കുഞ്ഞ് അക്രമത്തിനിരയായാൽ റിപ്പാർട്ട് ചെയ്യാനും സാധിക്കും&period; കുഞ്ഞുങ്ങളുടെ മികച്ച പരിചരണത്തിന് ഓരോ പഞ്ചായത്തിലും പാരന്റിംഗ് ക്ലിനിക് ഉണ്ട്&period; കുട്ടികളുമായി ബന്ധപ്പെട്ട ഓരോ വിഷയവും വളരെ പ്രധാനപ്പെട്ടതാണ്&period; നിസാരമായി കാണാതെ എല്ലാ വിഷയങ്ങളിലും ഇടപെടലുകളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി&period; ചാലി മുഖ്യപ്രഭാഷണം നടത്തി&period; എം&period; വിൻസന്റ് എം&period;എൽ&period;എ&period;&comma; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ&period;വി&period; മനോജ് കുമാർ&comma; യൂണിസെഫ് കേരള&comma; തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ&period;എൽ&period; റാവു&comma; സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് കുമരേശൻ എന്നിവർ ആശംസകളർപ്പിച്ചു&period; സ്റ്റേറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് വി&period;കെ&period; മോഹനൻ സ്വാഗതവും വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി&period; പ്രിയങ്ക നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി രാജസ്ഥാനിൽ മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി സ്വദേശിനിയായ വിദ്യാർഥിനിയെ രാജസ്ഥാനിൽ വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ…

3 hours ago

കോട്ടയ്ക്കലിൽ വൻ ദുരന്തം ഒഴിവായി; രക്ഷകനായി പെട്രോൾ പമ്പ് ജീവനക്കാരൻ

കോട്ടയ്ക്കൽ: പുത്തൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു. ജീവനക്കാരന്‍റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ…

3 hours ago

✈️ TODAY’S SPECIAL FARE – 01 DEC 2025🇦🇪 UAE SECTORS

COK → DXB14900–22500 (02–31 Dec) CCJ → DXB14900–22500 (02–31 Dec) DXB → COK19500–25000 (08–31 Dec)…

5 hours ago

ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് അനുശോചനയോഗം നടത്തി

എടപ്പാൾ:മാധ്യമ പ്രവർത്തകനായിരുന്ന ബഷീർ അണ്ണക്കമ്പാടിന്റെ നിര്യാണത്തിൽ എടപ്പാൾ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ് എടപ്പാളിൽ അനുശോചന യോഗം നടത്തി.എടപ്പാളിന്റെ വികസനത്തിന് ബഷീറിന്റെ…

5 hours ago

തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ്…

5 hours ago

ചങ്ങരംകുളം മേഖലയിലെ വഖഫ് സ്വത്തുക്കൾ റജിസ്ട്രേഷൻ ഹെൽപ്പ്ഡസ്ക് ആരംഭിച്ചു

ചങ്ങരംകുളം:2025ലെ കേന്ദ്ര വഖഫ്നിയമമനുസരിച്ച് വഖഫ് സ്വത്തുക്കൾ സെൻട്രൽ ബോർഡിൻറെ ഉമീത് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം മേഖലയിലെ…

5 hours ago