Categories: EDUCATION

കുട്ടികളുടെ പരാതി ഇനി പോലീസ് കേൾക്കും, നടപടിയെടുക്കും; സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും

&NewLine;<p>കുട്ടികൾക്കും ചിലത് പറയാനില്ലേ&comma; അവര്ക്ക് പറയാനുള്ളത് കൂടി കേൾക്കണ്ടേ… അതെ എന്ന് തന്നെയാണ് കേരള പോലീസും പറയുന്നത്&period; പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോലീസ് ഇതിനായി ഒരു പരാതിപ്പെട്ടി സ്ഥാപിക്കും&period; പോലീസ് തന്നെ പരാതികളിൽ നടപടിയും സ്വീകരിക്കും&period; ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇതിന്റെ ചുമതല നൽകും&period; പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും&period; സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതവും കൃത്യമായി പരാതികൾ പരിശോധിക്കും&period; പരാതിയിലുള്ള വിവരങ്ങൾ ആരുമറിയുമെന്ന പേടി വേണ്ട&comma; അതെല്ലാം രഹസ്യമായി സൂക്ഷിക്കും&period; സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും&period; ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടികളും സ്വീകരിക്കും&period; മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയാണെങ്കിൽ അവർക്കു കൈമാറുകയും ചെയ്യും&period; സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആണ് പെട്ടി സ്ഥാപിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

എടപ്പാൾ: വട്ടംകുളം എരുവപ്ര പള്ളങ്ങാട്ടിൽ രമണൻ (53)നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: ശരണ്യ, ശരത്(മിലിറ്ററി ഓഫീസർ, കാശ്മീർ)മരുമകൻ.രഞ്ജിത്.സഹോദരങ്ങള്‍.രവി,രാമദാസ്,വിശ്വംഭരൻ,പരതയായ രമണി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന്…

2 hours ago

കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു

ചങ്ങരംകുളം: ഹരിത കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ…

2 hours ago

കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി

എടപ്പാൾ: കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി. എടപ്പാൾ പ്രദേശത്തെ ആദ്യകാല…

2 hours ago

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2026- 27 വാർഷിക ബജറ്റ് അവതരണം നടത്തി

എടപ്പാൾ: യുവജന സൗഹൃദം-എടപ്പാൾ ലിറ്ററെചർ ഫെസ്റ്റ്, ഭിന്നശേഷി കരുതൽ, സ്ത്രീ പക്ഷ വീക്ഷണം, കാർഷിക സമൃദ്ധിയും സമഗ്ര പാർപ്പിട സംവിധാനവും…

2 hours ago

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

23 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

23 hours ago