ഇന്ധന വില ദിനം പ്രതി ഉയരുന്നതിനൊപ്പം ജന ജീവിതം ദുസ്സഹമാക്കി സംസ്ഥാനത്തെ പച്ചക്കറി വിലയും കുതിക്കുന്നു.
ഒരാഴ്ച മുന്‍പുള്ള വിലയില്‍ നിന്നും ഇരട്ടിയോളമാണ് സംസ്ഥാനത്തെ ചില്ലറ വിപണയില്‍ സവാളയ്ക്കും തക്കാളിക്കും ഉര്‍ന്നത്. തക്കാളി കിലോയ്ത്ത് 16 രൂപ വരെ ഉയര്‍ന്നു. കോഴിക്കോട് മൊത്തവിപണിയില്‍ ഒരാഴ്ച മുൻപ് 20 രൂപയായിരുന്ന സവാള വില നിലവില്‍ 38 രൂപ പിന്നിട്ടുണ്ട്. ചില്ലറി വിപണയില്‍ ഇത് നാല്‍പത് രൂപയ്ക്ക് അപ്പുറത്താണ്.
പയര്‍, ബീന്‍സ് തുടങ്ങിയവയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഇവയുടെ വില ഉയരാനും കാരണമായിട്ടുണ്ട്. 30 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെയാണ് വില. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം ഉയര്‍ന്നു. ക്യാരറ്റിനും വില കൂടിയിട്ടുണ്ട്. പച്ചമുളക്, വെള്ളരിക്ക, മത്തങ്ങ തുടങ്ങിയവയ്ക്കാണ് നിലവില്‍ കാര്യമായി വില വര്‍ധിക്കാത്തത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇവയ്ക്കും വില കൂടുമെന്നാണ് പറയുന്നത്.
വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റം രൂക്ഷമാവാന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. പുണെയില്‍ നിന്നും നാസിക്കില്‍ നിന്നും വരവ് കുറഞ്ഞതാണ് സവാള ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റത്തിന് ഇടയാക്കിയത്. ഉത്തരേന്ത്യയില്‍ പെയ്ത അപ്രതീക്ഷിതമായ മഴ പച്ചക്കറികളുടെ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിളവെടുപ്പിന് പാകമായ തക്കാളിയെ ഇത് പ്രതികൂലമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…