Categories: Foods

കുഞ്ഞാന്റെ കഞ്ഞി കട ശ്രദ്ധേയമാകുന്നു

തൃത്താല | വെള്ളിയാങ്കല്ല് പാലത്തിനടുത്ത് യജ്ഞേശ്വര ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയോരത്തേക്ക് വരൂ. ചൂട് കഞ്ഞി കുടിക്കാം ഒപ്പം തന്നെ പ്രകൃതിദത്തമായ വി ഭവങ്ങളും കഴിക്കാം. ചൂട് കഞ്ഞിക്കൊപ്പം സ്പെഷലായി ഓരോ ദിവസങ്ങളിലും വ്യത്യസ്ഥ ഇനങ്ങളായിരിക്കും ഉണ്ടായുക.ഉണ്ണിപ്പിണ്ടി ഉപ്പേരി, ചേമ്പിന്റെ താള്, മാണിത്തട്ട, പൂളക്കിഴങ്ങ്, ചക്കര ക്കിഴങ്ങ്, കൂർക്ക, ഇടീം ചക്ക, പയർ, കായ, തുടങ്ങിയവയൊക്കെയായിരിക്കും ഉണ്ടാകുക. ചക്ക ഉപ്പേരി, മുതിര ഓരോ സീസണനുസരിച്ച് മാറും .ഇന്ന് അച്ചാർ മാങ്ങയാണങ്കിൽ നാളെക്ക് ചാമ്പക്ക അച്ചാർ തയ്യാറാക്കുന്നു. കൂടാതെ ഇരുമ്പാമ്പുളി,അമ്പാഴങ്ങ,നാരങ്ങ പോലുള്ളവയെക്കൊണ്ട് അച്ചാറും തയ്യാറാക്കുന്നു. കൂടാതെ നല്ല പുഴ മത്സ്യങ്ങളും ഉണ്ടായിരിക്കും. ഭാരതപ്പുഴക്ക് തൊട്ടടുത്താണല്ലോ കട. അതിനാൽ നല്ല പുഴ മത്സ്യങ്ങൾ തന്നെയാവും കൂടുതൽ ദിവസങ്ങളിലും.കരിമീൻ, കല്ലുത്തി ( സിലോപ്പി ) തുടങ്ങിയ മീൻ പൊള്ളിച്ച് കൊടുക്കും. ഓരോ ദിവസത്തിനായി ഓരോരോ വിഭവങ്ങൾ തയ്യാറാക്കുന്നു. ഉണ്ണിപ്പിണ്ടിയും ചക്കയും ഇരുമ്പാമ്പുളിയും അമ്പാഴങ്ങയും നാടൻ മാങ്ങയും ഒക്കെ സ്ഥിരമായി എത്തിച്ച് കൊടുക്കുന്ന ചിലരുണ്ട്. അവർക്ക് ചെറിയൊരു തുക സുബ്രമണ്യൻ കൊടുക്കും.. ഇവിടുത്തുകാർ സ്ഥിരമായി കഴിക്കുന്നവരും ഇതിലൂടെ പോകുന്നവരും ഇവിടെ കഞ്ഞി കുടിക്കാൻ നിത്യ സന്ദർശകരാണ്. രാവിലെ പത്ത് മണിക്കു തുടങ്ങും. വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. വെളുത്തൂർ സ്വദേശികളായ സുബ്രമണ്യനും ഭാര്യ ജ്യോത്സന രാജും കൂടിയാണ് നാല് വർഷം മുൻപ് ഈ കഞ്ഞിക്കട ജനം ഏറ്റെടുത്ത് കഴിഞ്ഞു.

വാർത്ത തയ്യറാക്കിയത്:
കണ്ണൻ പന്താവൂർ

Share
Published by
admin@edappalnews.com

Recent Posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 520 രൂപ കുറഞ്ഞു

ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ് തുടരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…

26 minutes ago

തണൽ ഫെസ്റ്റ്:25 മെയ് 1 ന് മാറഞ്ചേരിയിൽ

പലിശക്കെതിരെ ഒരു ജനകീയ ബദൽ മാറഞ്ചേരി: ഒരു പ്രദേശത്തെ കുടുംബങ്ങളെ പലിശ ക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തി തണലായി മാറിയ തണൽ…

36 minutes ago

പൊതുജനാരോഗ്യ ശുചിത്വ പരിശോധന പരിപാടി “സേഫ് വട്ടംകുളം “ഉദ്ഘാടനം ചെയ്തു

പൊതുജനാരോഗ്യ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്രതിവാര പൊതുജനാരോഗ്യ ശുചിത്വ പരിശോധന പരിപാടി "സേഫ് വട്ടംകുളം…

53 minutes ago

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം;ഇന്ന് മുതൽ 30 വരെ ഒറ്റപ്പെട്ട മഴ, 40 കി.മി വേഗതയിൽ കാറ്റ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും…

4 hours ago

റാപ്പര്‍ വേടന്റെ ഫ്ളാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടി; പോലീസ് പരിശോധന പുരോഗമിക്കുന്നു

കൊച്ചി: റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. ഏഴ് ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയതായാണ്…

4 hours ago

മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും’സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍’ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

ചങ്ങരംകുളം:മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ സൗജന്യമായി പെയിന്റിങ് നടത്തി 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍.ഇന്റിഗോ പെയ്ന്റ് കമ്പനിയുടെ സേവാ…

7 hours ago