Categories: India

കുംഭമേളയിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലെത്തെയത്. തുടർന്ന് അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച് കയ്യിൽ രുദ്രാക്ഷമാലയുമായി ഗംഗാ ദേവിയെ പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സ്നാനം നടത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരുന്നത്. അരയിൽ പ്രദേശത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വരവിനായി സജ്ജീകരണങ്ങളൊരുക്കാൻ അഞ്ച് മേള മേഖലകളുടെ ചുമതലക്കാരെയാണ് നിയോഗിച്ചിരുന്നത്. മഹാ കുംഭമേള നടക്കുന്ന സ്ഥലം ജുൻസി, പരേഡ്, സംഗം, തെലിയാർഗഞ്ച്, അരയിൽ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളായി തിരിച്ചിട്ടുണ്ട്. കുംഭമേളയ്ക്കിടെ പുണ്യസ്നാനത്തിനായി പരമ്പരാഗതമായി ബസന്ത് പഞ്ചമി, മൗനി അമാവാസി തുടങ്ങിയ ശുഭദിനങ്ങളാണ് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്. എങ്കിലും ഫെബ്രുവരി 5 അതിന്റെ അതുല്യമായ ആത്മീയ പ്രാധാന്യത്താൽ വേറിട്ടുനിൽക്കുന്നു. ഹിന്ദു കലണ്ടറിലെ പുണ്യദിനമായ മാഘാഷ്ടമിയുമായി ഒത്തുചേരുന്ന ദിനമാണ് ഫെബ്രുവരി 5. ഈ ദിനമാണ് പ്രധാനമന്ത്രി പുണ്യ സ്നാനത്തിനായി തിരഞ്ഞടുത്തിരിക്കുന്നത്. പ്രധാനമന്ത്രി മോദി സന്ദർശിക്കുന്ന പ്രദേശങ്ങൾ ദേശീയ സുരക്ഷാ ഗാർഡ് (NSG) ഏറ്റെടുത്തിരുന്നു. കൂടാതെ മജിസ്ട്രേറ്റുമാരെയും പോലീസ് സേനയെയും, PAC, RAF ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടായിരുന്നു. ഗംഗാ ഘട്ടുകളിൽ സുരക്ഷ ശക്തമാക്കുകയും കുംഭ നഗരിയിലേക്ക് പോകുന്നവരെ സൂക്ഷ്മമായി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിച്ചു. 2019 ലെ കുംഭമേളയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു . അന്ന് അദ്ദേഹം പുണ്യസ്നാനം നടത്തുകയും ആദര സൂചകമായി ശുചീകരണ തൊഴിലാളികളുടെ പാദങ്ങൾ കഴുകയും ചെയ്തിരുന്നു.

Recent Posts

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

14 seconds ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

8 minutes ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയൽ സ്വീകരിച്ചു, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…

17 minutes ago

കേരളത്തിൽ ഇന്നും നാളെയും സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദേശം പുറത്തിറക്കി.

വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…

37 minutes ago

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം; അളവിലും ഗുണനിലവാരത്തിലും തട്ടിപ്പ് നടക്കുന്നു, ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരഫെഡ്.

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറ‌ഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…

39 minutes ago

ശിക്ഷാവിധി റദ്ദാക്കണം; ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു.

ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…

3 hours ago