Categories: KERALAKochi

കിലോമീറ്ററുകളോളം ദൂരത്തില്‍ കൊച്ചിയെ മുക്കാൻ കെല്‍പുള്ളത്, ഒടുവില്‍ വൻപദ്ധതി വരുന്നു.

കൊച്ചി: കിലോമീറ്ററുകളോളം ദൂരത്തില്‍ കൊച്ചിയെ മുക്കാൻ കെല്‍പുള്ളതെന്ന് വിവിധ പഠനറിപ്പോർട്ടുകള്‍ ആവർത്തിച്ച്‌ പറഞ്ഞ വടുതലയിലെ ബണ്ട് പൊളിക്കുന്നത് സംബന്ധിച്ച കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു.വടുതല ബണ്ടില്‍ അടിഞ്ഞ എക്കലും ചെളിയും ദേശീയപാത 66 റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കാൻ എൻ.എച്ച്‌.എ.ഐ അധികൃതർ ആലോചിക്കുന്നതായാണ് വിവരം. ഇത് സംബന്ധിച്ച്‌ നിർദ്ദേശം ലഭിച്ച എൻ.എച്ച്‌.എ.ഐ തുടർ നടപടികളിലേക്ക് കടന്നു. വടുതല ബണ്ട് മൂലം പെരിയാറിലും വേമ്ബനാട്ടുകായലിലും അടിഞ്ഞുകൂടി കിടക്കുന്ന 25, 15,670ഘനഅടിയില്‍ അധികം വരുന്ന മണ്ണും ചെളിയുമാണ് റോഡ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്താനാകുക. ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും ഇതില്‍ ജലവിഭവവകുപ്പിനും തടസമില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.

കേരള എൻജിനിയറിംഗ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (കേരി) നടത്തിയ പഠനറിപ്പോർട്ടില്‍ വടുതലയിലുള്ള മണ്ണിന്റെ ഘടനയും അത്എന്തിനെല്ലാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളും പറയുന്നുണ്ട്. കൃഷിക്കും കെട്ടിടനിർമ്മാണത്തിനും മറ്റ് ബണ്ടുകള്‍ നിർമ്മിക്കുന്നതിനുമൊന്നും ഇത് ഉപയോഗിക്കാനാകില്ല. റോഡ് നിർമ്മാണത്തിനോ ഫില്ലിംഗ് ജോലികള്‍ക്കോ മാത്രമേ സാധിക്കൂ എന്നതാണ് കേരി റിപ്പോർട്ട്. ഈ റിപ്പോർട്ടുകൂടി അടിസ്ഥാനപ്പെടുത്തിയാണ് എൻ.എച്ച്‌.എ.ഐക്ക് മുന്നില്‍ പദ്ധതിയെത്തിയത്.

ഈയടുത്ത് പുന്നമടക്കായലിലെയും അഷ്ടമുടിയിലെയും എക്കലും ചെളിയും ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കാൻ സർക്കാർ നേരത്തെ നിർ ദ്ദേശിച്ചിരുന്നു. നടപടികള്‍ അന്തിമഘട്ടത്തിലാണ്. അതേ നടപടികളാകും വടുതലയിലും സ്വീകരിക്കുകയെന്നാണ് വിവരം.പുന്നമടയില്‍ 3.50 കി.മീ നീളത്തിലും മൂന്ന് മീറ്റർ ആഴത്തിലുമാണ് മണ്ണെടുക്കാൻ സർക്കാർ അനുമതി. അഷ്ടമുടിയില്‍നിന്ന് നാഷണല്‍ ഹൈവേക്കായി ഡ്രഡ്ജിംഗ് ആരംഭിച്ചിട്ടുമുണ്ട്.

ഹൈക്കോടതി നിർദ്ദേശം

ബണ്ട് പൊളിച്ചുനീക്കണമെന്നാവർത്തിച്ച്‌ ഹൈക്കോടതി കഴിഞ്ഞദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ബണ്ട് പൊളിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് നിർദ്ദേശിച്ചത്. പെരിയാറിലെ ഒഴുക്ക് തടസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി നിർദ്ദേശം.

മണ്ണിന്റെ ഘടന പരിശോധിച്ച്‌ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാം
ജലവിഭവവകുപ്പ് അധികൃതർ
പ്രതീക്ഷയ്ക്ക് വകനല്‍കുന്ന കാര്യമാണ്. എത്രയുംവേഗം നടപ്പാക്കിയാല്‍ അത്രയും നല്ലത്. ബന്ധപ്പെട്ട വകുപ്പുകളും എൻ.എച്ച്‌.എ.ഐയും വേഗത്തില്‍ നടപടി സ്വീകരിക്കട്ടെ.

Recent Posts

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

1 hour ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

1 hour ago

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയൽ സ്വീകരിച്ചു, എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…

1 hour ago

കേരളത്തിൽ ഇന്നും നാളെയും സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദേശം പുറത്തിറക്കി.

വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…

2 hours ago

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം; അളവിലും ഗുണനിലവാരത്തിലും തട്ടിപ്പ് നടക്കുന്നു, ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരഫെഡ്.

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറ‌ഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…

2 hours ago

ശിക്ഷാവിധി റദ്ദാക്കണം; ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു.

ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…

5 hours ago