Categories: World

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ; 2025 ൽ സൗജന്യ വിതരണം

കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.
വാക്‌സിൻ ട്യൂമർ വികസനത്തെയും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു. പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസ‍ർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോ‍ർട്ട്. കാൻസർ വാക്സിൻ്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല.റഷ്യയിൻ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നാണ് റിപ്പോർട്ട്.
വാക്സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള നീണ്ട പ്രക്രിയ ആധുനിക സങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങുയെന്നും റഷ്യൻ വാക്സിൻ പദ്ധതികളുടെ മേധാവി അറിയിച്ചു. വാക്സിനുകളുടെയും അതിലെ എംആർഎൻഎകളുടെ ഘടന നിശ്ചയിക്കുന്ന സങ്കീർണമായ പ്രക്രിയ AI യുടെ സഹായത്തോടെ പ്രവ‍ർത്തിക്കുന്ന ന്യൂറൽ നെറ്റ്‍വർക്ക് കംപ്യൂട്ടിങ് വഴി അര മണിക്കൂർ മുതൽ പരമാവധി ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന തരത്തിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്നാണ് വാക്സിൻ മേധാവി വ്യക്തമാക്കുന്നത്.

Recent Posts

രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഓണാഘോഷം സംഘടിപ്പിച്ചു.

ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് പരിചരിച്ചുവരുന്ന രോഗികൾ കൂട്ടിയിരിപ്പുകാർ വളണ്ടിയർമാർ എന്നിവർക്കായി ഓണാഘോഷം സംഘടിപ്പിച്ചു.വളയംകുളംഎം വി എം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ…

2 hours ago

✈️✈️AIR LINE TICKETS & VISIT VISA✈️✈️BEST RATE AVAILABLE

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates…. ✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available…

4 hours ago

കേരളത്തിലെ കോൾ മേഖലയിൽ ഇറിഗേഷൻ ആക്ട് 2005 പ്രകാരമുള്ള പാടശേഖര സമിതികൾ പ്രാബല്യത്തിൽ വരുത്തണം…..

കേരളത്തിലെ കോൾ മേഖലയിൽ 2005 ഇറിഗേഷൻ ആക്ട് പ്രകാരം പാടശേഖര സമിതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം.കൃഷി…

4 hours ago

കാലിക്കറ്റ് സര്‍വകലാശാലവിദൂര വിദ്യാഭ്യാസം; സര്‍ക്കാര്‍ നിലപാട് മാറ്റണം: എസ് എസ് എഫ്‌

യു ജി സി അനുവാദം നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ കോഴ്സുകൾ നടത്തുന്നതിലെ തടസ്സങ്ങൾ നീക്കണമെന്ന് എസ്…

4 hours ago

എടപ്പാൾ ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ പൗർണമി പൂജ

എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണമി പൂജ നടത്തി. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം…

4 hours ago

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം ഇന്ന് നാടിന് സമര്‍പ്പിക്കും

പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…

4 hours ago