ചങ്ങരംകുളം:പ്രദേശത്ത് കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ സമരം നടത്തിയ യുഡിഎഫ് മെമ്പര്‍മാര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.യുഡിഎഫ് മെമ്പര്‍മാരായ കാട്ടില്‍ അഷറഫ്,വികെഎം നൗഷാദ്,സാദിക്ക് നെച്ചിക്കല്‍,ഫയാസ് ചേലക്കടവ്,മുസ്തഫ മാട്ടം എന്നിവര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.കാട്ടുപന്നികളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ മെമ്പര്‍മാര്‍ പൂട്ടിയിട്ട പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്.പ്രദേശത്തെ കര്‍ഷകരും പ്രതിഷേധിക്കുന്ന മെമ്പര്‍മാര്‍ക്ക് പിന്തുണയുമായി പഞ്ചായത്തിന് മുന്നിലെത്തി.പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്ധ്യോഗസ്ഥരും ജീവനക്കാരും പുറത്ത് മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല.പ്രസിഡണ്ട് അടക്കമുള്ളവര്‍ പഞ്ചായത്തിലെത്തുകയും ചെയ്യാതെ വന്നതോടെ ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് മെമ്പര്‍മാരെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.സ്റ്റേഷനില്‍ എത്തിച്ച മെമ്പര്‍മാരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഭരണപക്ഷ പാര്‍ട്ടിയുടെയും ദ്രാഷ്ഠ്യമാണ് തങ്ങളെ ഇങ്ങനെ ഒരു സമരത്തിലേക്ക് നയിച്ചതെന്നും പന്നികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു.കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാക്കുന്ന കാട്ടുപന്നികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പ്രതിഷേധിക്കുന്ന മെമ്പര്‍മാര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയാണ് തുടരുന്നതെങ്കില്‍ യുഡിഎഫ് ഈ സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു
പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…