Categories: Local newsTHRITHALA

കഴിഞ്ഞ വർഷം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൊടുത്ത വാക്ക് പാലിച്ചു;മന്ത്രി എം ബി രാജേഷ്

തൃത്താല : മന്ത്രി എം ബി രാജേഷ് കഴിഞ്ഞ വർഷം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൊടുത്ത വാക്കാണ്. പരുതൂർ ജിഎൽപി സ്കൂളിലെ പഴയ ശോചനീയമായ കെട്ടിടത്തിലിരുന്ന പഠിച്ച കുട്ടികള്‍ അടുത്ത വര്‍ഷം എല്ലാ സൗകര്യങ്ങളുമുള്ള പുതിയ ക്ലാസ് മുറികളിലിരുന്ന് പഠിക്കുമെന്ന്.
2022 മെയ് 5നാണ്  ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇന്ന് ജൂൺ 3ന്, ഒരു കൊല്ലവും 29 ദിവസവും കഴിഞ്ഞപ്പോള്‍ മനോഹരമായ പുതിയ കെട്ടിടം യാഥാര്‍ഥ്യമായി. ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് കെട്ടിടം ഉദ്ഘാടനം ചെയ്തു.  എം.ബി രാജേഷ്  എംഎല്‍എ ആയ ഉടൻ പരുതൂർ ജിഎൽപി സ്കൂള്‍ അധ്യാപകരുടെയും വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യം മാനിച്ച് സന്ദര്‍ശിച്ചിരുന്നു. സ്കൂളിന്റെ ശോചനീയ സ്ഥിതി മനസിലാക്കി പ്ലാൻ ഫണ്ടിൽ നിന്ന് ധനസഹായത്തിന് എസ്റ്റിമേറ്റും പ്ലാനുമെല്ലാം സമർപ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫണ്ട് ലഭ്യമാക്കി. തറക്കല്ലിട്ട് ഒരു വര്‍ഷത്തിനകം നിർമ്മാണവും പൂർത്തിയാക്കി. നിർമ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കിയ കോൺട്രാക്ടർ എഡ്വിനെ മന്ത്രി അഭിനന്ദിച്ചു.
മേഴത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 3.90 കോടി രൂപാ ചെലവിൽ നിർമ്മിക്കുന്ന കിഫ്ബി കെട്ടിടത്തിന്റെ തറക്കല്ലിടലും ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. അടുത്ത അധ്യയന വര്‍ഷത്തിന് മുൻപ് മേഴത്തൂരിലെ കിഫ്ബി കെട്ടിടത്തിന്റെ പണിയും പൂർത്തിയാക്കും.
മുൻ എംഎല്‍എ വി ടി ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2017ൽ അനുവദിച്ചതും 2019ൽ തറക്കല്ലിടതുമായ 40 ലക്ഷം രൂപയുടെ ഒരു കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കരിയന്നൂര്‍ സ്കൂളിൽ നിർവഹിക്കുകയുണ്ടായി.

Recent Posts

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

2 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

3 hours ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

3 hours ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

3 hours ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

4 hours ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

17 hours ago