സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് മിമിക്രി ഉൾപ്പെടെയുള്ള ജനപ്രിയ മത്സരങ്ങൾ വേദിയിലെത്തും. സ്വർണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മൂന്നാം ദിനത്തിലേക്ക് മത്സരം മുറുകുമ്പോൾ കണ്ണൂരിന് 449 പോയിൻറും തൃശൂരിനും കോഴിക്കോടിനും 448 പോയിൻറുമാണ് നേടാനായത്. അതേസമയം ചെറിയ പോയിൻറ് വ്യത്യാസത്തിൽ പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്.
പോയിൻറ് നിലയിൽ സ്‌കൂളുകൾ തമ്മിലും കടുത്ത മത്സരമാണ് നടക്കുന്നത്. 65 പോയിൻറുകളോടെ തിരുവനന്തപുരത്തെ കാർമൽ ഹയർ സെക്കൻഡറി സ്‌കൂളാണ് മുന്നിലുള്ളത്. പത്തനംതിട്ടയിലെ എസ്‌വിജിവി ഹയർ സെക്കൻഡറി സ്‌കൂൾ, ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ 60 പോയിൻറുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം ദിനമായ ഇന്ന് കൂടുതൽ മത്സരങ്ങൾ അരങ്ങേറുമ്പോൾ പോയിൻറ് നിലകൾ മാറി മറിയാനും സാധ്യതയുണ്ട്.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 42 മത്സരഇനങ്ങൾ പൂർത്തിയായപ്പോൾ ഹയർ സെക്കണ്ടറി ജനറൽ വിഭാഗത്തിൽ 52 മത്സര ഇനങ്ങൾ പൂർത്തിയായി. ഇന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ മിമിക്രി, മോണോ ആക്‌ട് മത്സരങ്ങളും ഹൈസ്‌കൂൾ വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തവും ഹൈസ്‌കൂൾ വിഭാഗത്തിൻറെ ദഫ് മുട്ട്, ചിവിട്ട് നാടകം എന്നീ മത്സരങ്ങളാണ് വേദിയിലേക്കെത്തുക.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…