Categories: MALAPPURAM

ഓട്ടോറിക്ഷയിൽ ഉയരങ്ങളിൽ എത്തി മലപ്പുറത്തുനിന്നു മൂവർ സംഘം

&NewLine;<p>മലപ്പുറത്തുനിന്ന് ഓട്ടോറിക്ഷയിൽ ലോകം ചുറ്റാനിറങ്ങിയ യുവാക്കൾക്ക് ഇത്തവണത്തെ പെരുന്നാൾദിനം മറക്കാനാകില്ല&period; ഓട്ടോറിക്ഷയോടിച്ച് അവരെത്തിയത്&comma; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡായ&comma; ലഡാക്കിലെ ഉംലിങ്‌ ലായിൽ&period; മേൽമുറി ആലത്തൂർപ്പടി വടക്കേപ്പുറം സ്വദേശി സി&period;കെ&period;മുഹമ്മദ് സൽമാൻ &lpar;30&rpar;&comma; കൊണ്ടോട്ടി കാളോത്ത് സ്വദേശി സി&period;പി&period;ജവാദ് &lpar;25&rpar;&comma; കൽപകഞ്ചേരി ജപ്പാൻപടി കെ&period;പി&period;ഇബ്രാഹിം &lpar;34&rpar; എന്നിവരാണ് ഓട്ടോറിക്ഷയിൽ സാഹസിക യാത്ര നടത്തി ചരിത്രം കുറിച്ചത്&period;ഫെബ്രുവരി ഒൻപതിനാണു മലപ്പുറം ആലത്തൂർ പടിയിൽനിന്ന് കെഎൽ 10 എസി 5680 നമ്പർ ഓട്ടോയിൽ യാത്ര ആരംഭിച്ചത്&period; നാലു മാസം പൂർത്തിയാകുമ്പോൾ&comma; രാജ്യത്തെ 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോയി&period; നേപ്പാൾ&comma; ഭൂട്ടാൻ&comma; മ്യാൻമർ എന്നീ രാജ്യങ്ങളിലുമെത്തി&period; 14&comma;000 കിലോമീറ്റർ യാത്ര&period; മടക്കയാത്രയിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽകൂടി ഓട്ടോയുമായി എത്തും&period;അതോടെ രാജ്യം മുഴുവൻ ഓട്ടോറിക്ഷയുമായി കറങ്ങുകയെന്ന ആഗ്രഹംകൂടി സഫലമാകുമെന്നു സൽമാൻ പറഞ്ഞു&period;<br>പഞ്ചാബ്&comma; ഹരിയാന&comma; രാജസ്ഥാൻ&comma; മധ്യപ്രദേശ്&comma; മഹാരാഷ്ട്ര&comma; കർണാടക വഴിയാണു മടക്കം&period;എട്ടു മാസത്തെ തയാറെടുപ്പാണ് യാത്രയ്ക്കായി എടുത്തത്&period; ടൈൽസ് കരാർ ജോലികൾ ചെയ്യുന്ന സൽമാൻ ആഗ്രഹം സമൂഹമാധ്യമത്തിൽ പങ്കിട്ടപ്പോൾ ആണ്&comma; മറ്റു രണ്ടുപേരും താൽപര്യം പ്രകടിപ്പിച്ചത്&period; ഇബ്രാഹിമും ജവാദും പ്രവാസികളാണ്&period; അവധിക്കു നാട്ടിലെത്തിയാണ് സൽമാനോടൊപ്പം ചേർന്നത്&period;2009 മോഡൽ ഡീസൽ പ്രൈവറ്റ് ഓട്ടോറിക്ഷയിൽ സോളർ സംവിധാനവും പുഷ്ബാക്ക് സീറ്റും മറ്റു സൗകര്യങ്ങളുമുണ്ട്&period;ടെന്റ് അടിച്ചു രാത്രി തങ്ങുമ്പോൾ വെളിച്ചം&comma; ഫാൻ&comma; സിസിടിവി എന്നിവയ്ക്കായാണു സോളർ&period; സ്വന്തമായി ഭക്ഷണം പാകം ചെയ്താണു യാത്ര&period; അതിനായി ഗ്യാസ് സിലിണ്ടർ അടക്കം കരുതിയിട്ടുണ്ട്&period; 2 മാസത്തിനകം മലപ്പുറത്തു തിരിച്ചെത്തുന്ന വിധമാണ് മടക്കം&period; ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ&comma; മതനിരപേക്ഷ ഇന്ത്യയ്ക്കായി പ്രവർത്തിക്കൂ എന്നീ സന്ദേശങ്ങളെഴുതിയ ഓട്ടോയിൽ യാത്രയുടെ റൂട്ട് മാപ്പും രേഖപ്പെടുത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം : തരൂരും, സതീശനും പങ്കെടുത്തു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം പ്രവർത്തകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. യോഗത്തിൽ എം.പി.…

10 hours ago

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു…

10 hours ago

തവനൂരിൽ എല്ലായിടത്തും കാണുന്നത്ഈ കാഴ്ച്ചയാണ്…

കുടിവെള്ളത്തിന് ക്യൂ നിൽക്കുന്ന ഉമ്മമാർ..അമ്മമാർ.. കോടികൾ മുടക്കിയ ചമ്രവട്ടം ചോർന്നൊലിക്കുമ്പോൾ ഇവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്..

10 hours ago

ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും നടന്നു

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.ഷീജ പഠനോത്സവ പരിപാടിക്ക്…

13 hours ago

തീരദേശത്ത് തിരതല്ലിയ ആവേശം; മത്സ്യതൊഴിലാളികൾക്കൊപ്പം കെ ടി ജലീലിന്റെ പ്രഭാതനടത്തം

തവനൂർ : തീരദേശത്ത് ആവേശതിര തീർത്ത് മത്സ്യതൊഴിലാളികളുടെ കൈ പിടിച്ച് ഹൃദയം കവർന്ന് ഡോ കെ ടി ജലീലിന്റെ പ്രഭാത…

13 hours ago

രണ്ടു മാസത്തെ റേഷൻ ശനിയാഴ്ച മുതൽ ഒന്നിച്ചു വാങ്ങാം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകും. ഈ മാസം നാലിന് വിതരണം…

13 hours ago