Categories: EDAPPALLocal news

ഒരു രേഖയുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-4-7-1024x1024-5-1024x1024&period;jpg" alt&equals;"" class&equals;"wp-image-45765"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ ∙ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ഇതര സംസ്ഥാനക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നില്ല&period; ഗ്രാമീണ മേഖലകളിൽ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്&period; മേഖലയിൽ വീടുകളും ക്വാർട്ടേഴ്സുകളും വാടകയ്ക്ക് എടുത്താണ് ഇവർ ഒരുമിച്ച് താമസിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാൽ ഇവരുടെ കൃത്യമായ വിവരങ്ങൾ ഉടമകൾക്ക് പോലും അറിയില്ല&period; താമസിക്കാൻ എത്തുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ അതത് പൊലീസ് സ്റ്റേഷനുകളിൽ നൽകണമെന്ന് പൊലീസ് ഒട്ടേറെ തവണ ക്വാർട്ടേഴ്സ് ഉടമകളോട് ആവശ്യപ്പെടാറുണ്ട്&period; എന്നാൽ പലരും ഇത് കൃത്യമായി പാലിക്കുന്നില്ല&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ പെട്ട് ഇവിടെ ഒളിവിൽ താമസിക്കുന്നവർ പോലുമുണ്ടെന്ന് പൊലീസ് പറയുന്നു&period; എന്നാൽ ഇവരുടെയൊന്നും കൃത്യമായ വിവരം സ്റ്റേഷനുകളിൽ പോലുമില്ല&period; ഇടുങ്ങിയ മുറികളിൽ ഒട്ടേറെ പേരാണ് താമസിക്കുന്നത്&period; പലയിടത്തും ആവശ്യത്തിന് ശുചിമുറികൾ&nbsp&semi; പോലുമില്ല&period; വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലരുടെയും താമസം&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വട്ടംകുളത്തും നടുവട്ടത്തും ഇത്തരത്തിൽ താമസിച്ചു വന്നിരുന്നവരെ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു&period; നടപടികൾ പേരിൽ ഒതുങ്ങുന്നതോടെ ഉടമകൾ ഇവരെ വീണ്ടും ഇവിടങ്ങളിൽ താമസിപ്പിക്കും&period; സൗകര്യങ്ങളില്ലെങ്കിലും ആളൊന്നിന് വാടക നിശ്ചയിച്ച് നൽകുന്നതിനാൽ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതിനേക്കാൾ ലാഭം ഇതുവഴി ഉടമകൾക്ക് ലഭിക്കും&period; ഈ അവസരം ഇവർ പരമാവധി പ്രയോജനപ്പെടുത്തുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇവരിൽ പലരും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും അടിമകളാണ്&period; കൃത്യമായ കുത്തിവയ്പ് പോലും എടുക്കാത്തതിനാൽ പകർച്ചവ്യാധികൾ പിടിപെട്ടവർ ഉൾപ്പെടെയുള്ളവർ ഇവർക്കിടയിലുണ്ട്&period; ചില പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ ഇവരുടെ താമസസ്ഥലങ്ങളിൽ എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇവരിൽ പലരും ഇടയ്ക്കിടെ താമസകേന്ദ്രം മാറുന്നതിനാൽ ആരോഗ്യ വകുപ്പ് അധികൃതർക്കും കൃത്യമായി നിരീക്ഷണം നടത്താൻ കഴിയാറില്ല&period; ഇതര സംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ വിവരം അതത് സ്റ്റേഷനുകളിൽ അറിയിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

2 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

2 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

3 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

8 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

10 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

10 hours ago