ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

&NewLine;<p class&equals;"wp-block-paragraph"><strong>ശ്രീധന്യ &comma; ശ്രീറാം വെങ്കട്ടരാമൻ&comma; രേണു<&sol;strong> <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്തിരുവനന്തപുര &colon;‌ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍&period; ശബരിമലയിൽ മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്&comma; ശബരിമല എന്ന എക്സ്-കേഡർ തസ്തിക സൃഷ്ടിച്ചു&period; ദിലീപ് കെ&period; കൈന്നിക്കരയാണ് ശബരിമല എഡിഎം&period; മണ്ഡല-മകരവിളക്ക് സീസൺ 2026-27ന്‍റെ ഭാഗമായി സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിലേക്കാണ് നിയമനം&period;ശബരിമല&comma; പമ്പ&comma; നിലയ്ക്കൽ മേഖലകളിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം വഹിക്കും&period; ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് മാറ്റി&period; വനംവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചിരിക്കുന്നത്&period; അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കൃഷി വകുപ്പ് ഡയറക്ടര്‍&period; മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് ഡോ&period; രേണു രാജിനെയും മാറ്റിയിട്ടുണ്ട്&period; ഒപ്പം മൂന്ന് ജില്ലകളില്‍ പുതിയ കലക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്&period; വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ച സ്‌നേഹില്‍കുമാറിന് കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കി&period; സംസ്ഥാന ലോട്ടറി ഡയറക്‌റ്ററായി കെ&period;ഇമ്പശേഖറിനെ നിയമിച്ചു&period; അരുണ്‍ കെ&period; വിജയനാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി സിഇഒയായി ജി&period;പ്രിയങ്കയെ നിയമിച്ചു&period; കില ഡയറക്ടറായി ശിഖ സുരേന്ദ്രനു നിയമനം നല്‍കി&period; ഡോ&period; കെ&period;ഹരികുമാറാണ് സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പുതിയ ഡയറക്ടര്‍&period; പി ആന്‍ഡ് ആര്‍à´¡à´¿ ഡയറക്ടറായി സബിന്‍ സമീദിനെ നിയമിച്ചു&period;വി&period;ജയകൃഷ്ണനെ സ്മാര്‍ട്ട് സിറ്റി സിഇഒ ആയും വയോജനക്ഷേമ വകുപ്പിന്‍റെ ഡയറക്ടറായി അരുണ്‍ എസ്&period; നായരെയും നിയമിച്ചിട്ടുണ്ട്&period; തിരുവനന്തപുരം കലക്റ്ററായിരുന്ന അനുകുമാരിയെ ജി എസ്ടി സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചപ്പോള്‍ പകരം അഞ്ജു കെ&period;എസിനെ പുതിയ തിരുവനന്തപുരം കലക്റ്ററാക്കി&period; ഒപ്പം കാസര്‍കോട് ജില്ലാ കലക്റ്ററായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷിനെയും വി&period;ചെല്‍സാസിനിയെ വയനാട് കലക്റ്ററായും നിയമിച്ചിട്ടുണ്ട്&period; ശ്രീധന്യക്ക് പകരം&comma; അനു എസ്&period; നായരെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്&period; തിരൂര്‍ സബ് കലക്റ്ററായിരുന്ന ദിലീപ് കെ&period; കൈനിക്കരയെ ശബരിമല എഡിഎം ആയി നിയമിച്ചു&period;കേരള വാട്ടർ അതോറിറ്റി ജോയിന്‍റ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ബിനു ഫ്രാന്‍സിസിനെ മാറ്റി പകരം പട്ടിക വര്‍ഗ വികസന ഡയറക്ടറാക്കി&period; à´¡à´¿&period;ധര്‍മലശ്രീക്ക് ശുചിത്വമിഷന്‍ ഡയറക്റ്ററിന്‍റെ അധിക ചുമതല നല്‍കി&period; കെടിഡിസി എംഡിയായി സുമിത് കുമാര്‍ താക്കൂറിനും കായിക യുവജന വകുപ്പ് ഡയറക്ടറായി അഖില്‍ വി&period; മേനോനും ഫിഷറീസ് ഡയറക്ടറായി മിസാല്‍ സാഗര്‍ ഭരതിനും മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറായി ഡോ&period; മിഥുന്‍ പ്രേം രാജിനും നിയമനം നല്‍കിയിട്ടുണ്ട്&period; കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായി സച്ചിൻ കുമാർ യാദവിനെ നിയമിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സന്ദീപ് കുമാറിനെ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറിൽ നിന്ന് ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി&period; റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഡെപ്യൂട്ടി സിഇഒ&comma; ജി&period;എ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്നീ അധിക ചുമതലകളും വഹിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റേഷൻ അറിയിപ്പ്

ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡ് മരവിപ്പിക്കും; നീല, വെള്ള കാർഡുകാർക്ക് ബാധകമല്ല.

3 hours ago

അടിമാലിയിൽ നടുക്കുന്ന ദുരന്തം; ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചു; പിതാവിന്റെ മൊഴിയിൽ സംശയം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ്…

3 hours ago

ലോകം ഇന്ത്യയില്‍’; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. ആഗോള നയതന്ത്രരംഗത്ത് നിര്‍ണായകമാകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ്…

3 hours ago

പൊന്നാനിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം: ബൈക്ക് യാത്രികന് പരിക്ക്

പൊന്നാനി മുക്കാടിക്ക് സമീപം രാത്രി 12 മണിയോടെ ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ…

4 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

14 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

15 hours ago