പട്ടാമ്പി: പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫല പ്രഖ്യാപനത്തിൽ അട്ടിമറിയെന്ന് കണ്ടെത്തൽ. എച്ചഎസ്എസ് വിഭാഗത്തിൽ എടപ്പലം PTMYHS സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന് നൽകാൻ തീരുമാനം. മത്സരാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്.
എ ഗ്രേഡ് നേടിയ വിദ്യാത്ഥിയുടെ റിസൾട്ട് വെബ്സൈറ്റിൽ എത്തുമ്പോൾ ബോധപൂർവമായി ബി ഗ്രേഡിലേക്ക് തിരുത്തിയെന്നായിരുന്നു പരാതി. ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് കപ്പ് നടുവട്ടം സ്കൂളിന് നൽകാൻ തീരുമാനിച്ചത്. ഓഫ് സ്റ്റേജ് മത്സങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഗ്രേഡുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയുന്ന സമയത്ത് തിരുത്തിയെന്നാണ് കണ്ടെത്തിയത്.
രേഖകൾ സഹിതമാണ് പട്ടാമ്പി എ ഇ ഒ ക്ക് പരാതി നൽകിയിരുന്നത്. ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർ ആരൊക്കെയെന്ന് പരിശോധിച്ച് വരികയാണെന്ന് പട്ടാമ്പി എ ഇ ഒ അറിയിച്ചു. ഇന്ന് വൈകിട്ട് കപ്പ് ഏറ്റുവാങ്ങി നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന്റെ ഘോഷയാത്രയുണ്ടാകും.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…