Categories: CHANGARAMKULAM

എൻ.എസ്.എസ് വളന്റിയർമാരെ അനുമോദിച്ചു

ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജനുവരി 15 പാലിയേറ്റിവ് കെയർ ദിനത്തിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച നാല്പതോളം വളന്റിയർമാരെയാണ് അനുമോദിച്ചത്. അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം.എൻ ഉദ്ഘടനം ചെയ്ത ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ.പി അധ്യക്ഷത വഹിച്ചു. കാരുണ്യം പാലിയേറ്റിവ് കെയർ സെക്രട്ടറി അബ്‌ദുള്ളകുട്ടി അനുമോദന പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അലി ആലംകോട്, ജോയിന്റ് സെക്രട്ടറിമാരായ ജബ്ബാർ പള്ളിക്കര, അനസ് ചങ്ങരംകുളം തുടങ്ങിയവർ സംസാരിച്ചു. വളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. എസ്.ഐ.പി കോർഡിനേറ്റർ ശിബിൽ മാങ്കുളം ചടങ്ങിന് നന്ദി അർപ്പിച്ചു.

Recent Posts

കൊടും ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

26 minutes ago

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 64,520…

32 minutes ago

സിനിമാ ഷൂട്ടിങ്ങിനിടെ വാനിനു തീപിടിച്ചു; ചിത്രീകരണത്തിനു കൊണ്ടുവന്ന വസ്തുക്കൾ കത്തിനശിച്ചു

സിനിമ ചിത്രീകരണത്തിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാനിനു തീപിടിച്ചു. എറണാകുളം സരിത തിയറ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാനിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീ…

2 hours ago

ലഹരിക്കെതിരെ സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിക്കണം’ലഹരിവിരുദ്ധ സംഗമം

ചങ്ങരംകുളം:നാടിനെ ലഹരിമുക്തമാക്കാനും മാഫിയകളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകാനും സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിച്ച്…

2 hours ago

പെരുമ്പാവൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണം: അന്വേഷണം ഊർജിതമാക്കി പൊലീസ്

പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ അന്യ സംസ്ഥാനക്കാരായ രണ്ടു പേരെയാണ് പോലീസ്…

2 hours ago

ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് ഗുരുതരപരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് ഗുരുതര പരിക്ക്.കാലടി സ്വദേശികളായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച…

6 hours ago