വെളിയംകോട്:വെളിയംകോട് പഴഞ്ഞി എസ് കെ ഡി ഐ സ്കൂൾ ക്യാമ്പസിൽ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ ഉദ്ഘാടനവും സ്കൂൾ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് ജോലി സാധ്യതയുള്ള BSS അംഗീകാരത്തോടുകൂടിയ മോണ്ടിസോറി ടീച്ചേഴ്സ് ട്രൈനിങ് കോഴ്സ് ക്യാമ്പസിൽ ആരംഭിച്ചു.
നാട്ടിൻ പുറത്തുകാർക്ക് ഉപകാര പ്രദമാണ് ട്രൈനിങ് കോഴ്സെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്കൂൾ മാനേജർ പി പി യൂസഫലി അധ്യക്ഷത വഹിച്ചു. കോഴ്സിനെ കുറിച്ചും ജോലി സാധ്യതയെക്കുറിച്ചും ബിഎസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസർ നസിറുദ്ദീൻ ആലുങ്ങൽ മുഖ്യ പ്രഭാഷണത്തിലൂടെ വിവരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയ്,സ്കൂൾ പ്രിൻസിപ്പൽ ബാലകൃഷ്ണൻ രാംദാസ്, ഡയറക്ടർ ലത്തീഫ് പാണക്കാട്, യത്തീംഖാന മാനേജർ അബൂബക്കർ സിദ്ധീഖ്, മാനേജിംഗ് കമ്മിറ്റി മെമ്പർ മുഹമ്മദ് കുട്ടി മൗലവി, അഡ്മിനിസ്ട്രേറ്റർ ഷാജി, അക്കാദമി കോർഡിനേറ്റർ മിനി, സ്റ്റാഫ് സെക്രട്ടറി വിധു ടീച്ചർ, ജിഷ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും മോണ്ടിസോറി വിദ്യാർത്ഥിനികളുടെയും കലാപരിപാടികൾ,പൂക്കള മത്സരം, ഉറിയടി, കമ്പവലി തുടങ്ങിയ മത്സരങ്ങളും നടന്നു. റൈഹാനത്ത് ടീച്ചർ, അപർണ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഓണ സദ്യയും ഒരുക്കി.
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…