കണ്ണൂർ: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് (ബുധനാഴ്ച) അവസാനിക്കും. വിദ്യാർഥികൾ തമ്മിൽ ഉള്ള ഏറ്റുമുട്ടൽ ക്രമസമാധാന പ്രശ്നമാകുന്ന ഈ സാഹചര്യത്തിൽ പരീക്ഷകൾ അവസാനിക്കുന്ന ദിവസങ്ങളിൽ സ്‌കൂളുകൾ കൂടുതൽ ജാഗ്രത പാലിക്കും. എസ്എസ്എൽസി പരീക്ഷ കഴിയുന്ന ദിവസമായ ഇന്നും, പ്ലസ് ടു പരീക്ഷ കഴിയുന്ന ദിനമായ മാർച്ച് 29നും കണ്ണൂർ ജില്ലയിൽ ജാഗ്രത ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 26നും 29നും പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കൾ സ്‌കൂളിൽ എത്തണമെന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്‌കൂൾ അധികൃതരും പോലീസും നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ നിർദേശത്തെ തുടർന്ന് പ്രശ്നസാധ്യതയുള്ള മറ്റിടങ്ങളിലും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് ചടങ്ങി വെച്ച് ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതിന്റെയും, വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതിന്റെയും, തമ്മിൽത്തല്ല് വ്യാപകമായതിൻെറയും പശ്ചാത്തലത്തിലാണ് സർക്കാർ സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയത്. കഴിഞ്ഞ വർഷവും പരീക്ഷയുടെ അവസാനദിനങ്ങളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും, സ്‌കൂളുകൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പോലീസും വിഷയത്തിൽ ഗൗരവത്തോടെ ഇടപെടുന്നത്. പരീക്ഷ അവസാനിക്കുന്ന ദിവസങ്ങളിൽ കണ്ണൂരിലെ സ്‌കൂളുകളിൽ പോലീസ്, ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ എന്നിവർ ഉണ്ടാകും. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തെ ജില്ലാ ഭരണകൂടം, ഡിഎൽഎസ്എ, പോലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ യോഗം വിളിച്ചിരുന്നു. പരീക്ഷ കഴിഞ്ഞാൽ വിദ്യാർത്ഥികൾ ആഘോഷങ്ങൾ ഒഴിവാക്കി സമാധാനപരമായി മടങ്ങി പോകാൻ ആണ് നൽകിയിരിക്കുന്ന നിർദേശം. സ്‌കൂൾ തലത്തിൽ ഉള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പും ശക്തിപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…
ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലു റഹ്മാന്റെ ചികിത്സക്കായി കിഴക്ക്മുറി ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട്…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് കണ്ടക്ടർ ടിക്കറ്റിന് ചില്ലറ ചോദിക്കുന്നത്. പലരും യാത്രക്കാരോട് ഇതും…
ഇവരെ കോഴിക്കോട് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.
സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880…