Categories: KERALA

എസ്‌എഫ്‌ഐ നേതാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്‌ കെഎസ്‌യു; ആംബുലൻസ് ആക്രമിച്ച്‌ തിരിച്ചടിച്ച്‌ ഇടത് സംഘടന.

കാലിക്കറ്റ് സർവകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ വിദ്യാർത്ഥി സംഘടനകള്‍ തമ്മില്‍ സംഘർഷം. മാള ഹോളി ഗ്രേസ് കോളജില്‍ നടക്കുന്ന കലോത്സവത്തിനിടെ കെഎസ്‌യു-എസ്‌എഫ്‌ഐ പ്രവർത്തകർ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്.ഇരുഭാഗത്തുമായി 20ഓളം വിദ്യാർത്ഥികള്‍ക്ക് പരുക്കേറ്റു. എസ്‌എഫ്‌ഐ കേരളവർമ കോളജ് യൂണിറ്റ് പ്രസിഡന്‍റ് ആശിഷിന് അക്രമത്തില്‍ പരുക്കേറ്റു.

ആശിഷിനെ വളഞ്ഞിട്ട് മർദിക്കുന്നതിന്‍റെ വീഡിയോ പുറത്തായിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആശിഷിനെ പുത്തൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസെത്തി ലാത്തി ചാർജ് നടത്തിയാണ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടത്. കെഎസ്‌യു ജില്ല പ്രസിഡന്‍റ് ഗോകുല്‍ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് എസ്‌എഫ്‌ഐ ആരോപണം. എന്നാല്‍ എസ്‌എഫ്‌ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും പ്രതികരിച്ചു.കലോത്സവത്തിലെ സ്കിറ്റ് മത്സരത്തിന് പിന്നാലെയായിരുന്നു വിദ്യാർത്ഥി സംഘടനകള്‍ തമ്മില്‍ സംഘർഷമുണ്ടായത്. പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൊരട്ടിയില്‍ വച്ച്‌ തടഞ്ഞ് ആക്രമിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ആംബുലൻസിൻ്റെ ചില്ലുകള്‍ ഉള്‍പ്പെടെ അക്രമികള്‍ തല്ലിത്തകർത്തു. കാറിലെത്തിയ നാലംഗ സംഘമാണ് ആംബുലൻസ് തടഞ്ഞ് അക്രമം നടത്തിയത്.

കെഎസ്‌യു-എംഎസ്‌എഫ് സഖ്യത്തിലുള്ള സർവകലാശാല യൂണിയനാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്. കലോത്സവത്തിലെ മത്സരങ്ങള്‍ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച്‌ തുടക്കം മുതല്‍ വിമർശനമുണ്ടായിരുന്നു. വിദ്യാർത്ഥി സംഘടനകള്‍ ഏറ്റുമുട്ടിയതോടെ കലോത്സവം നിർത്തിവച്ചിരിക്കുകയാണ്.

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

6 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

6 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

6 hours ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

6 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

11 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

11 hours ago