ആധാർ കാർഡിലെ വിവരങ്ങൾ ഇതുവരെ പുതുക്കിയില്ലേ, കൃത്യമായി ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ പിന്നീടായിരിക്കും പ്രതിസന്ധിയിലാവുക. പേര്, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയിൽ മാറ്റം വരുത്തേണ്ടി വന്നാൽ ഇനി ആധാർ സേവന കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള എളുപ്പവഴി ഇതാ. ‘മൈ ആധാർ’ പോർട്ടൽ (myaadhaar.uidai.gov.in) വഴി ആധാർ കാർഡിലെ വിവരങ്ങൾ എളുപ്പത്തിൽ മാറ്റാം.
എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം..?
പോർട്ടലിൽ ലോഗിൻ ചെയ്യുക
‘മൈ ആധാർ’ വെബ്സൈറ്റിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് പ്രവേശിക്കാം.
അപ്‌ഡേറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
ഉദാഹരണത്തിന് “Update Your Address” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
വിലാസം നൽകുക
പുതിയ വിലാസം ടൈപ്പ് ചെയ്ത് നൽകുക. ഇതിന് തെളിവായി ഒരു രേഖ (പാസ്‌പോർട്ട്, റേഷൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവ) അപ്‌ലോഡ് ചെയ്യണം.
ഫീസ് അടയ്ക്കുക
50 രൂപയാണ് അപ്‌ഡേറ്റ് ചാർജ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കാം.
പണമടച്ച ശേഷം ഒരു സർവീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും. ഇത് ഉപയോഗിച്ച് അപ്‌ഡേറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആധാർ ഇന്ന് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ്. ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, മൊബൈൽ കണക്ഷൻ തുടങ്ങി പലതിനും ആധാർ വേണം. കൃത്യമല്ലാത്ത വിവരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാം. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഈ സേവനം ആർക്കും ഉപയോഗിക്കാം. പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കേണ്ടവർക്കും ഈ ഓൺലൈൻ സംവിധാനം ഉപകാരപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.
എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…
ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലു റഹ്മാന്റെ ചികിത്സക്കായി കിഴക്ക്മുറി ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട്…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് കണ്ടക്ടർ ടിക്കറ്റിന് ചില്ലറ ചോദിക്കുന്നത്. പലരും യാത്രക്കാരോട് ഇതും…
ഇവരെ കോഴിക്കോട് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.
സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880…