Categories: KERALA

എയര്‍ ബാഗുണ്ടല്ലോ! സീറ്റ് ബെല്‍റ്റ് എന്തിനാ? കുറിപ്പുമായി കേരള പൊലീസ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220905-WA0040-526x1024&period;jpg" alt&equals;"" class&equals;"wp-image-24447"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാഹനയാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകുന്നതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്&period; എന്തുകൊണ്ടാണ് എയര്‍ ബാഗുള്ളപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പറയുന്നതെന്നതിന്റെ പ്രാധാന്യമാണ് പോസ്റ്റില്‍ വിവരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സീറ്റ് ബെല്‍റ്റും എയര്‍ബാഗും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്&period; യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ഇതു രണ്ടും&period; സീറ്റ് ബെല്‍റ്റും എയര്‍ ബാഗും സംയോജിതമായിട്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമെ 70 കി&period;മീ മുകളിലേക്കുള്ള സ്പീഡില്‍ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടാല്‍ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവം&period; ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും&period; വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല&period; അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത്&period; ഇത് തടയാനാണ് സീറ്റ് ബെല്‍റ്റ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും&period; വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക&period; ബെല്‍റ്റിട്ടില്ലെങ്കില്‍ എയര്‍ബാഗിന്റെ ശക്തിയില്‍ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്&period; സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ യാത്രക്കാരന്റെ മുന്നോട്ടായല്‍ കുറയും&period; തലയിടിക്കാതെ എയര്‍ബാഗ് വിരിയുകയും ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ ചിലപ്പോള്‍ എയര്‍ബാഗ് തുറക്കുന്നതുകൊണ്ട് പ്രയോജനം ലഭിക്കില്ല&comma; എന്നുമത്രമല്ല പരിക്ക് ഇരട്ടിയാകാനും സാധ്യതയുണ്ട്&period; മാത്രമല്ല പല വാഹനങ്ങളിലും&comma; എയര്‍ ബാഗ് പ്രവര്‍ത്തിക്കുന്നതിന് സീറ്റ് ബെല്‍റ്റ് ഇടേണ്ടത് നിര്‍ബന്ധമാണ്&period; ആധുനിക സെന്‍സര്‍ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ ഇത്തരത്തിലുള്ളതാണ്&period; പിന്നിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഇടണം&period; വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ പിന്നിലെ സീറ്റ് ബെല്‍റ്റിടാത്ത യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുപോകാനും സാധ്യതയുണ്ട്&period; ആഘാതത്തില്‍ പരിക്കും കൂടുതലായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സീറ്റ് ബെല്‍റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ശരീരത്തിന്റെ മുന്നോട്ടുള്ള ആക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ്&period; ആക്‌സിഡന്റിന്റെ ഭാഗമായി വാഹനത്തിന്റെ വേഗത പെട്ടെന്ന് കുറയുകയും പക്ഷെ വാഹനത്തിന്റെ അതേ വേഗതയിലായിരുന്ന നമ്മുടെ ശരീരം മുന്നോട്ടായുകയും വാഹനത്തിനുള്ളില്‍ കൂട്ടിയിടികളുണ്ടാവുകയും ചെയ്യുന്നു&period; ഈ ഇടികളില്‍ നിന്നും നമ്മെ പിടിച്ച് നിര്‍ത്തുകയാണ് സീറ്റ് ബെല്‍റ്റ് ചെയ്യുന്നത്&period; ഒപ്പം ഉയര്‍ന്നുവരുന്ന എയര്‍ബാഗ് ഇടിയുടെ ഭാഗമായുണ്ടാകുന്ന ആഘാതത്തില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു&period; സീറ്റ് ബെല്‍റ്റ് ഇല്ലാതെ&comma; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള ആഘാതം മരണത്തിലേക്ക് നയിച്ചേക്കാം&comma; അതേസമയം സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുമ്പോള്‍&comma; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള അതേ ആഘാതം ചെറിയ പരിക്കുകള്‍ക്ക് മാത്രമേ കാരണമാകൂ&period; എയര്‍ബാഗിന് തനിച്ച് നമ്മളെ അപകടത്തില്‍ നിന്നും രക്ഷിക്കാനാവില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാഹനത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഉപകരണം സീറ്റ് ബെല്‍റ്റ് തന്നെയാണ്&period; എസ് ആര്‍ എസ് എയര്‍ബാഗ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പൂര്‍ണരൂപം സപ്ലിമെന്റല്‍ റിസ്‌ട്രെയിന്റ് സിസ്റ്റം എന്നാണ്&period; അതായത് നമ്മുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള അനുബന്ധ ഉപകരണം മാത്രമാണ് എയര്‍ബാഗ്&period; വലിയൊരുശതമാനം അപകടങ്ങളിലും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കപ്പെട്ടത് സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നു എന്നതിനാലാണ്&period; അതുകൊണ്ടുതന്നെ സീറ്റ് ബെല്‍റ്റ് എന്തായാലും ധരിക്കണം ഒപ്പം എയര്‍ബാഗും വേണം&period; രണ്ടും കൂടി ചേര്‍ന്നതാണ് നമ്മുടെ സുരക്ഷ&period; ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ 2016 ല്‍ നടത്തിയ പഠനം കണ്ടെത്തിയത് പ്രതിദിനം 15 പേരുടെ മരണം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്നാണ് കണക്ക്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

2 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

5 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

5 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

7 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

8 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

8 hours ago