മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഐമാക്സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തരവുമായ ഒരു ബന്ധത്തിന്റെ തുടക്കമായി ഇത് മാറട്ടെ എന്ന് പൃഥ്വിരാജ് പങ്കുവെച്ചു.തെന്നിന്ത്യന്‍ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും അറിയാൻ ആളുകൾ കാതോർത്താണ് ഇരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് തീയതിയായ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് നടക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയ്ക്ക് സമാനമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.ഖുറേഷി- അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ലിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഇന്റര്‍നാഷണല്‍ അപ്പീലാണ്.2023 ഒക്ടോബര്‍ 5ന് ഫരീദാബാദില്‍ ചിത്രീകരണം ആരംഭിച്ച എമ്പുരാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യു കെ, യു എ ഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും എഡിറ്റിംഗ് നിര്‍വഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹന്‍ദാസ് കലാസംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ആക്ഷന്‍ ഒരുക്കിയത് സ്റ്റണ്ട് സില്‍വയാണ്. നിര്‍മല്‍ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍. പൂര്‍ണമായും അനാമോര്‍ഫിക് ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോര്‍മാറ്റില്‍ തന്നെയാവും ഒരുക്കുക എന്നും സംവിധായകന്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക…
ആധുനിക കേരളത്തിന്റെ ശിൽപിയും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ EMS എന്ന ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിടവാങ്ങിയിട്ട് ഇന്ന് 27…
ചങ്ങരംകുളം:പ്രാണാകമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകം ചന്ദനക്കാവ് അവതരിപ്പിച്ചു.കാഞ്ഞിയൂർ പ്രദേശങ്ങളിലെ കലാകാരന്മാരുടെ കൂട്ടായ്മയായ നാടക സംഘം പ്രാണാ കമ്മ്യൂണിക്കേഷൻസിന്റെ രണ്ടാമത് നാടകമാണ് അരങ്ങേറിയത്.സോമൻ…
എടപ്പാള്‍:പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി എല്ലാ വർഷും വിതരണം ചെയ്തു വരുന്ന റംസാൻ-വിഷു കിറ്റ് വിതരണം കുന്നിശ്ശേരി മുഹമ്മദ്ക്കയുടെ വീട്ടിൽ…
പൊന്നാനി: ചാർകോൾ ചിത്രകലാ കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ചിത്രകല ക്യാമ്പിലെ ചിത്രങ്ങളുടെ പ്രദർശനം പൊന്നാനി ചാർക്കോൾ…
വെളിയങ്കോട്:വർഷംതോറും നടത്തിവരുന്ന എംടിഎം കോളേജ് ഇഫ്താർ സംഗമത്തിൽ അഞ്ചൂറോളം പേര് പങ്കെടുത്തു. എംടിഎം ട്രസ്റ്റ് ട്രഷറർ ഡോ: ഷഹീർ നെടുവഞ്ചേരി…