എം എ ബേബി എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കന്മാർ അറസ്റ്റിൽ: ഡൽഹിയിൽ സംഘർഷാവസ്ഥ, 11 മെട്രോ സ്റ്റേഷനുകൾ അടച്ചു

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; വോട്ടർ പട്ടികയിലെ എസ്&period; ഐ&period;ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതു പാർട്ടികളുടെ പ്രതിഷേധം ജന്തർമന്തറിലേക്ക് മാർച്ച് ചെയ്ത നേതാക്കന്മാർ അടക്കമുള്ള പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു&period; നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്&period; കേരളത്തിൽ നിന്നുൾപ്പെടെ മൂവായിരത്തിലധികം പ്രവർത്തകരാണ് ഈ പ്രക്ഷോഭത്തിൽ പങ്കെടുന്നത്&period; എ&period;എ&period; റഹീം&comma; ഹിമാഘ്‌നരാജ് ഭട്ടാചാര്യ&comma; കേരള സംസ്ഥാന സെക്രട്ടറി എം&period; വിജിൻ&comma; പ്രസിഡന്റ് ചിന്താ ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം&period;തന്നെയല്ല വോട്ട് മോഷ്ടിച്ച കള്ളനായ ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് എം എ ബേബി പ്രതികരിച്ചു&period; അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്ന് എ എ റഹീം പറഞ്ഞു&period;ഇൻറർനെറ്റ് നിരോധിച്ചും മെട്രോ സ്റ്റേഷൻ അടച്ചുപൂട്ടിയും ജന്തർമന്ദർ ബാരിക്കേടുകൾ വെച്ച് അടച്ചുപൂട്ടിയും സമരക്കാരെ പ്രതിരോധിക്കാൻ ഡൽഹി പോലീസ് പാടുപെടുകയാണ്&period;പ്രതിഷേധവുമായി എത്തിയ ഐസ പ്രവർത്തകരെയും ആം ആദ്മി പാർട്ടി പ്രവർത്തകരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി&period; ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളതെങ്കിലും&comma; പ്രവർത്തകർ വീണ്ടും തടിച്ചുകൂടി ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയാണ്&period; ഗ്യാനേഷ് കുമാറിന്റെ രാജി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ ഉറച്ച തീരുമാനം&period; ഐസ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടികളുണ്ടായതും സ്ഥലത്ത് കൂടുതൽ സംഘർഷത്തിന് വഴിവെച്ചിട്ടുണ്ട്&period;സമരത്തെ പൂർണ്ണ തോതിൽ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ജന്തർ മന്തർ മേഖലയിൽ അയ്യായിരത്തിലധികം പൊലീസുകാരെയാണ് അധികൃതർ വിന്യസിച്ചിരിക്കുന്നത്&period; പ്രതിഷേധം വ്യാപിക്കാതിരിക്കാൻ സമര മേഖലയിലെ ഇന്റർനെറ്റ്&comma; മൊബൈൽ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്&period;ഇതിനുപുറമേപൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമായി നിയന്ത്രിക്കുന്നതിനുമായി ന്യൂഡൽഹി ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്&period; മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത്&comma; ഘോഷയാത്രകൾ&comma; പ്രകടനങ്ങൾ&comma; ധർണകൾ&comma; മുദ്രാവാക്യം വിളിക്കൽ&comma; പ്രസംഗങ്ങൾ എന്നിവക്ക് നിയന്ത്രണമുണ്ട്&period; ആയുധങ്ങൾ&comma; ബാനറുകൾ&comma; പ്ലക്കാർഡുകൾ&comma; വടികൾ തുടങ്ങിയവ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിയമനടപടിയുണ്ടാകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു&period;പ്രതിഷേധത്തിന് വലിയ ജനക്കൂട്ടമാണ് ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്&period; ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന പ്രവേശനപാതകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്&period; പ്രദേശത്തും അവിടേക്കുള്ള റോഡുകളിലും വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്&period;സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ &lpar;à´¡à´¿&period;എം&period;ആർ&period;സി&rpar; സുപ്രധാന അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്&period; ജൻപത്&comma; പട്ടേൽ ചോക്ക്&comma; സെൻട്രൽ സെക്രട്ടേറിയറ്റ്&comma; രാജീവ് ചോക്ക്&comma; മണ്ഡി ഹൗസ്&comma; ലോക് കല്യാൺ മാർഗ്&comma; ഐ&period;എൻ&period;എ&comma; ചൗരി ബസാർ&comma; രാമകൃഷ്ണ ആശ്രമ മാർഗ്&comma; ന്യൂഡൽഹി&comma; സേവ തീർത്ഥ് എന്നീ 11 മെട്രോ സ്റ്റേഷനുകൾ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ പൂർണമായും നിർത്തിവച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് രാജ്ഘട്ട്&comma; വിജയ് ഘട്ട് എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളുടെ സുരക്ഷ കൂടി മുൻനിർത്തിയാണ് ഈ നടപടി&period;യാത്രക്കാർക്കായി ബരാഖംബ റോഡ്&comma; ശിവാജി സ്റ്റേഡിയം&comma; ചന്ദ്‌നി ചൗക്ക് തുടങ്ങിയ ഇതര മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു&period; യാത്രാസമയം കൂടുമെന്നതിനാൽ യാത്രക്കാർ മുൻകൂട്ടി പദ്ധതികൾ തയാറാക്കണമെന്നും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ബദൽ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കണമെന്നും ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു&period;ഇന്ത്യൻ യൂത്ത് കോൺഗ്രസും ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതായി അറിയിച്ചു&period; തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെയും എസ്&period;ഐ&period;ആർ നടപടികളെയും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി നേതാക്കളായ അതിഷി&comma; സഞ്ജയ് സിങ്&comma; മനീഷ് സിസോദിയ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങാൻ ശ്രമം..തിരൂരങ്ങാടി നഗരസഭാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

തിരുരങ്ങാടി: കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ട റെ വിജിലൻസ് സംഘം പിടികൂടി.…

31 minutes ago

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം : 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ്…

56 minutes ago

തവനൂരിൽ വൻ മയക്കുമരുന്ന് വേട്ട

തവനൂർ: വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ച നൂറു ഗ്രാമോളം MDMA യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി.വിപണിയിൽ 5 ലക്ഷത്തോളം…

1 hour ago

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം : 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ്…

2 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ -യും ഐസയും തെരുവിലേക്ക്; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷ ഭരിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍…

5 hours ago

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അടക്കമുള്ളവർ അറസ്റ്റിൽ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത്…

5 hours ago