Categories: KERALA

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം, കെ ഫോൺ പദ്ധതിയിൽ സൗജന്യ ഇന്‍റര്‍നെറ്റ് 917 വീടുകളിൽ മാത്രം

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത് വരെ കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്‍റര്‍നെറ്റ് എത്തിച്ചത് 917 വീടുകളിൽ മാത്രം. സാങ്കേതിക സൗകര്യം ലഭ്യമാക്കിയ പകുതിയോളം സ്കൂളുകളിലും അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തിൽ കെ ഫോൺ കണക്ഷൻ എത്തില്ല. റോഡ് പണിയടക്കമുള്ള കാരണങ്ങളാൽ സംസ്ഥാന വ്യാപകമായി കേബിളുകൾ നശിച്ചതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ പാണയം ഉപ്പനാച്ചാംകുഴിയിലാണ് ആനന്ദന്റെ വീട്. രണ്ട് മക്കൾക്ക് പഠിക്കാൻ തടസമില്ലാതെ ഇന്റര്‍നെറ്റ് കിട്ടുമെങ്കിൽ അത് വലിയ ആശ്വാസവും സന്തോഷവുമാണ് ഈ കുടുംബത്തിനുള്ളത്. ഇത് പോലെ 14000 കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. 13155 പേരുടെ ലിസ്റ്റ് തദ്ദേശ ഭരണവകുപ്പ് കൈമാറുകയും ചെയ്തിരുന്നു. കേരളാ വിഷൻ വഴി കേബിളെത്തിച്ചത് 9500 ഓളം ഇടത്തായിരുന്നു.കെ ഫോണിന്റെ കണക്കിൽ ദിവസം 2 ജിബി സൗജന്യ ഡാറ്റ ഉപയോഗിക്കുന്നത് 917 കുടുംബങ്ങളാണ്. ബിഎസ്എൻഎല്ലിൽ നിന്ന് വാങ്ങിയ ബാന്‍ഡ് വിഡ്ത്  ഉപയോഗിച്ചാണ് സൗജന്യ കണക്ഷനും സര്‍ക്കാര്‍ ഓഫീസുകളിലേക്കും എല്ലാം കെ ഫോൺ ഡാറ്റ എത്തിക്കുന്നത്. സ്കൂളുകളും ഓഫീസുകളും ആശുപത്രികളും അടക്കം 26542 സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലേക്ക് കേബിളെത്തിച്ചിട്ടുണ്ട്. ഇതിൽ തന്നെ കെ ഫോൺ നൽകുന്ന ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് 17249 സ്ഥാപനങ്ങളാണ്.
അഞ്ചാം തീയതി ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിൽ എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് കണക്ഷൻ നൽകുന്നതിന് കെ ഫോണിന് നിലവിൽ പരിമിതിയുണ്ട്. 10392 സ്കൂളുകളിലേക്ക് കണക്ഷൻ നടപടികൾ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഡാറ്റ ഉപയോഗിക്കാൻ കഴിയുന്ന സ്കൂളുകളുടെ എണ്ണം 6591 മാത്രമാണ്. റോഡ് നവീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതു കാരണം ഒപ്റ്റിക്കൽ നെറ്റ് വര്‍ക്ക് ശൃംഖലയിൽ കിലോമീറ്ററുകളോളം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
എംഎസ്പിയായി ചുമതലയേറ്റ സ്വകാര്യ കമ്പനി എസ്ആര്‍ഐടിയുടെ നേതൃത്വത്തിൽ ആണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമെ ബാക്കി കണക്ഷൻ നടപടികളിലേക്ക് കടക്കാൻ കെ ഫോണിന് കഴിയുവെന്നാണ് ലഭ്യമാകുന്ന വിവരം.

Recent Posts

ചങ്ങരംകുളം വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.

ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…

3 hours ago

തവനൂരിലെ ജനതയ്ക്ക്‌ നിരാശ നൽകുന്ന ടോക്കൺ ബഡ്ജറ്റ്-ഇപി രാജീവ്‌

എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…

3 hours ago

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിൾ ചെയർമാൻ ആയി ഖലീൽ റഹ്മാൻ ചുമതല ഏറ്റു

എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…

3 hours ago

സർവ്വോദയ മേള: വിദ്യാർത്ഥികൾക്ക് ചർക്ക പരിചയപ്പെടുത്തി

എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…

3 hours ago

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ കൂടിച്ചേരലുമായി ഇടപ്പാളയം

കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…

4 hours ago

“ലഹരിക്കെതിരെ നാടൊന്നായ് -“ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…

4 hours ago