Categories: KERALA

ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന്‌കോടതി: ശിക്ഷാപ്രഖ്യാപനം മറ്റന്നാള്‍.

&NewLine;<p>കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി&period; മറ്റന്നാള്‍ പ്രതിക്ക് ശിക്ഷവിധിക്കും&period; കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്&period;302&comma; 307&comma; 328&comma; 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്&period; 12&period;45നാണ് കോടതി നടപടികള്‍ ആരംഭിച്ചത്&period; ഉത്രയുടെ അച്ഛന്‍ വിജയസേനനും സഹോദരന്‍ വിഷുവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു&period; ഉത്രയുടെ അമ്മ വീട്ടിലിരുന്നാണ് വിധി പ്രസ്താവം കേട്ടത്&period; പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്&period; കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി&period; അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു&period; പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വെച്ചു&period; ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്&period; കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്&period; 87 സാക്ഷികള്‍&comma; 288 രേഖകള്‍&comma; 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്&period; ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്&period; ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു&period; വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി&period; കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു&period; സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ&period; അജിത്ത് പ്രഭാവും ഹാജരായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്&period; പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്&period; ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു&period; പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു&period; ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു&period; തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു&period; തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

11 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

12 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

14 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

15 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

16 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

17 hours ago