പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് കാരണമായ ഡ്രെയിനേജുകളിലും, കലുങ്കുകളിലും അടിഞ്ഞുകൂടിയ മണലും, ചെളിയും നീക്കം ചെയ്യുവാൻ പൊന്നാനി നഗരസഭ തയ്യാറാവണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം യുഡിഎഫ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു ഐടിസി റോഡ്, കുമ്ബളത്തുപടി, കുട്ടാട്, നീലംതോട്, ഹൗസിംഗ് കോളനി, അഞ്ചു കണ്ണി പാലം എന്നിവിടങ്ങളിലെ ഡ്രൈനേജുകളിലേയും, തോടുകളിലെയും ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നിരവധി വർഷങ്ങളായി നീക്കം ചെയ്യാത്തതിനാല്‍ മഴക്കാലത്ത് ഈഴുവത്തിരുത്തിയിലെ മിക്ക വീടുകളിലും വെള്ളം കയറി ജനങ്ങള്‍ താമസം മാറി പോകേണ്ട സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.
വേനല്‍ക്കാലത്ത് ഡ്രൈനേജുകളിലെയും, പാലത്തിനടിയിലെയും ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് പൊന്നാനി നഗരസഭ തയ്യാറാവണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ഡ്രെയിനേജുകളില്‍ വെള്ളം കെട്ടി നിന്നാല്‍ മാത്രമേ നഗരസഭ ഒഴുക്ക് തടസ്സ പെടുത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാറുള്ളൂ. അടിഞ്ഞുകൂടിയ ചെളിയും മണ്ണും നിരവധി വർഷങ്ങളായി നീക്കം ചെയ്യാത്തത് കാരണം വെള്ളം കെട്ടിനിന്ന് ദുർഗന്ധവും കൊതുക് ശല്യവും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നു.
ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മുഴുവൻ ട്രെയിനേജുകളിലെയും തോടുകളിലെയും ചെളിയും മണ്ണും വേനല്‍ക്കാലത്ത് തന്നെ നീക്കം ചെയ്യുവാൻ പൊന്നാനി നഗരസഭ തയാറാവണമെന്ന് മണ്ഡലം യുഡിഎഫ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യുഡിഎഫ് ചെയർമാൻ വി വി ഹമീദ് അധ്യക്ഷ വഹിച്ചു. മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എൻ പി നബില്‍,ടി കുഞ്ഞുമോൻ ഹാജി, ജെ പി വേലായുധൻ ഷബീർ ബിയ്യം, പി ടി ഹംസ എന്നിവർ സംസാരിച്ചു.
എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…
ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…
കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…