പാലക്കാട്: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ രണ്ടാം വർഷ വിദ്യാർഥിയെ ആക്രമിച്ച നാല് കെഎസ്‍യു നേതാക്കള്‍ അറസ്റ്റില്‍.കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡൻറ് സൂരജ്, കെഎസ്‌യു ഡിപ്പാർട്ട്മെൻറ് പ്രസിഡൻറ് അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കോളേജിലാണ് സംഘർഷമുണ്ടായത്. ക്ലാസിലിരുന്ന വിദ്യാർത്ഥിയെ കെഎസ്‌യു പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമന്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഇന്നലെയായിരുന്നു കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‌യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ആക്രമത്തില്‍ കാർത്തിക്കിന്‍റെ കഴുത്തിന് ഉള്‍പ്പടെ സാരമായി പരിക്കേറ്റിരുന്നു. വിദ്യാർത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
കാര്‍ത്തിക്കിനെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും മരത്തടി കൊണ്ട് ആക്രമിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘർഷത്തില്‍ നിരവധി എസ്‌എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കുന്നംകുളം:കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം.അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ,പാറേമ്പാടം…
ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2025 ഏപ്രിൽ മാസം 2 ബുധനാഴ്ച നടക്കും.മുൻ വർഷങ്ങളിൽ…
അക്ഷരം വായനശാലയെ ഹരിത ഗ്രന്ഥാലയമായി കവി മുരളീധരൻ കൊല്ലത്ത് പ്രഖ്യാപിക്കുന്നു ഒതുക്കുങ്ങൽ : മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കൊളത്തുപറമ്പ് അക്ഷരം…
വയനാട് : മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി…
വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.വീഡിയോ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് സിഐ ഷൈനിന്റെ…
കണ്ണൂർ: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് (ബുധനാഴ്ച) അവസാനിക്കും. വിദ്യാർഥികൾ തമ്മിൽ ഉള്ള ഏറ്റുമുട്ടൽ ക്രമസമാധാന പ്രശ്നമാകുന്ന ഈ സാഹചര്യത്തിൽ…