Categories: KERALASPORTS

ഇവാന്‍ കലിയുഷ്‌നി ബ്ലാസ്‌റ്റേഴ്‌സ് വിട്ടതായി റിപ്പോര്‍ട്ട്; ആരാധകര്‍ ആശങ്കയില്‍

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പര്‍ കപ്പിനുള്ള ടീമില്‍ അംഗമായ കലിയുഷ്‌നി ഒരു മത്സരം അവശേഷിക്കേയാണ് ടീമിനോട് വിട പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോയാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.കലിയുഷ്‌നി ഇപ്പോഴും ടീമിനൊപ്പമുണ്ടോ എന്ന ഒരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് മെര്‍ഗുല്‍ഹാവോ ട്വീറ്റ് ചെയ്തത്. ഇവാന്‍ നേരത്തെതന്നെ ടീം ഹോട്ടല്‍ വിട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ കലിയുഷ്‌നി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരം നാട്ടിലേക്ക് മടങ്ങിയെന്നുള്ള അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ബെംഗളൂരു എഫ്‌.സിക്കെതിരേയുള്ള നിര്‍ണായകമായ മത്സരമാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി കളിക്കാനുള്ളത്. അതിന് മുമ്പ് സൂപ്പര്‍താരം ടീം വിട്ടത് തിരിച്ചടിയാകും. ചുരുങ്ങിയ കാലത്തിനുള്ളില്‍ ആരാധകരുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞ താരമാണ് യുക്രൈനില്‍നിന്ന് കേരളത്തില്‍ എത്തിയ കലിയുഷ്‌നി. ഏഴ് മത്സരങ്ങളില്‍നിന്ന് നാല് ഗോളുകള്‍ നേടി. ബ്ലാസ്‌റ്റേഴ്‌സില്‍ സന്തോഷവാനാണെന്ന് നേരത്തെ കലിയുഷ്‌നി വ്യക്തമാക്കിയിരുന്നു.

Recent Posts

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…

1 hour ago

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…

2 hours ago

കാൽപന്ത് കളിയിൽ ജില്ലക്ക് അഭിമാനം,മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും.

തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…

2 hours ago

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…

2 hours ago

കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…

4 hours ago

മുഷി മീനിൻ്റെ കുത്തേറ്റു: യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി

തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ്‌ മുറിച്ചുമാറ്റിയത്.…

4 hours ago