പെരിങ്ങര (തിരുവല്ല) ∙ ഇരുൾ നിറഞ്ഞ ജീവിതവഴിയിൽ ഇടറാതെ മുന്നേറുന്നതിനിടെയും സർക്കാർ സംവിധാനങ്ങളിലെ പാളിച്ചകൾ മൂലം ഇരുട്ടിന്റെ പിടിയിലമർന്ന് ഒരു കുടുംബം. ബിപിഎൽ വിഭാഗത്തിനു ജല അതോറിറ്റി നൽകിയ ‘സൗജന്യ’ കണക്‌ഷനിൽ കുടിശിക വന്നതായി കാട്ടി അധികൃതർ ഒരു വർഷം മുൻപു കണക്‌ഷൻ വിഛേദിച്ചതോടെ ശുദ്ധജലം തേടി അയൽവീടുകളെയും ആഴ്ചയിൽ 2 ദിവസം മാത്രം വെള്ളമെത്തുന്ന വഴിയരികിലെ ടാപ്പിനെയും ആശ്രയിക്കേണ്ട ദുരിതത്തിലാണ് വേങ്ങൽ വലിയപറമ്പിൽ വീട്ടിലെ ഓമനക്കുട്ടനും കുടുംബവും. കാഴ്ചപരിമിതരായ പിതാവും 3 മക്കളുമടങ്ങിയ പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബത്തിന് ഏക ആശ്രയം കാഴ്ചയുള്ള വീട്ടമ്മ മാത്രമാണ്.2015ൽ ലഭിച്ച സൗജന്യ കണക്‌ഷനിൽ 4200 രൂപ കുടിശിക വന്നതായി കാട്ടി 2020 ലാണ് ഇവർക്ക് ആദ്യ അറിയിപ്പു ലഭിക്കുന്നത്. തുക അടയ്ക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ കണക്‌ഷൻ വിഛേദിച്ചു. 2 മാസങ്ങൾക്കു മുൻപ് 8000 രൂപ കുടിശിക അടയ്ക്കണമെന്നുള്ള മറ്റൊരു അറിയിപ്പു കൂടി ലഭിച്ചിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിന് സൗജന്യമായി ലഭിക്കുന്ന അളവിൽ കൂടുതൽ ജലം ഉപയോഗിച്ചതിനാലാകാം ഇവർക്കു കുടിശിക വന്നതെന്നാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. ഓമനക്കുട്ടന് കാഴ്ചശക്തി തീരെയില്ല. കഴിഞ്ഞ 2 വർഷമായി പ്രമേഹ രോഗം കലശലാണ്. ഭാര്യ ജയമോൾ വീട്ടുജോലിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ആശ്രയം. ഇവരുടെ മൂന്നു മക്കളും ജന്മനാ കാഴ്ചപരിമിയുള്ളവരാണ്. മൂത്ത മകൻ ചിന്തുമോൻ (34) ഡിഗ്രിയും ടിടിസിയും വിജയിച്ചതാണ്. ജോലി ആയിട്ടില്ല. രണ്ടാമത്തെയാൾ ചിഞ്ചു (32) ടിടിസിയും സ്പെഷൽ ടിടിസിയും പാസായതാണ്. ഇപ്പോൾ എറണാകുളം ഗവ. ലോ കോളജിൽ രണ്ടാം വർഷ എൽഎൽബി വിദ്യാർഥിനി. മൂന്നാമത്തെയാൾ അഞ്ജുവും (28) സ്പെഷൽ ടിടിസി വിജയിച്ച് മഹാരാജാസ് കോളജിൽ ബിഎ സംഗീതം പഠിക്കുന്നു.3 സെന്റ് സ്ഥലത്ത് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ അനുവദിച്ച 2 ലക്ഷം രൂപയും പഠനമുറിക്കായി അനുവദിച്ച ഒരു ലക്ഷം രൂപയും ചേർത്തു നിർമിച്ച വീടാണ് ഇവർക്കുള്ളത്. നിർമാണം പൂർത്തിയായില്ലെങ്കിലും പണിക്കായി നല്ലൊരു തുക വായ്പയുമെടുത്തിട്ടുണ്ട്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…