ചെന്നൈ: റംസാൻ വ്രതത്തിന്‍റെ ഭാഗമായി ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ ഗ്രൗണ്ടിൽ ഇഫ്താർ വിരുന്നൊരുക്കി തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്നതിന്‍റെ ഭാഗമായാണു വിജയ് ഇഫ്താർ ഒരുക്കിയത്. പ്രദേശത്തെ പതിനഞ്ചോളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. 3000ലധികം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് സൂചന.വിശ്വാസികൾക്കൊപ്പം വിജയ് പ്രാർഥനയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ വിജയ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഭരണകക്ഷിയായ ഡിഎംകെയെയും മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനെയും നിരന്തരം വിമർശിക്കുന്ന വിജയ് കൂടുതൽ വിഭാഗങ്ങളെ തന്നിലേക്ക് അടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് വിലയിരുത്തൽ.
ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത…
കോഴിക്കോട്: താമരശ്ശേരിയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിൻ്റെ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന…
മാറഞ്ചേരി 'ആരോഗ്യതീരം' വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ. എരമംഗലം : പ്രായം…
വില്ലേജ് ഓഫീസിനൊപ്പം ജീവനക്കാരും ‘സ്‌മാർട്ടാ’കണം - മന്ത്രി രാജൻ വളാഞ്ചേരി : കെട്ടിടങ്ങളും ഉപകരണങ്ങളും സ്‌മാർട്ടായതുകൊണ്ട് വില്ലേജ് ഓഫീസ് സ്‌മാർട്ടാകുകയില്ലെന്ന്…
നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു സഹകരണ സംഘങ്ങളിലെ നിക്ഷേപം അൽപായുസ്സ് മാത്രമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെ…
എടപ്പാൾ: കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും. 'ചിത്രകാരനും ഫോട്ടോഗ്രാഫറുമായ…