ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞി ദിവസമാണ് സംഭവം. പത്തനംതിട്ട ഇരവിപേരൂര്‍ ഭാഗത്ത് കല്ലേലില്‍ വീട്ടില്‍ ഷിജിന്‍ തോമസിനെ (23) യാണ് ഗാന്ധിനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഷിജി അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേണം നടത്തി വരവെയാണ് പ്രതി പിടിയിലായത്. തിരുവല്ലയില്‍ നിന്നാണ് ഷിജിന്‍ തോമസിനെ പൊലീസ് പെണ്‍കുട്ടിയുമായി പിടികൂടിയത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പെണ്‍കുട്ടികളെ യുവാവ് ഇത്തരത്തില്‍ കെണിയിലാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹമാധ്യമ അക്കൌണ്ടുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ചങ്ങരംകുളം:നേപ്പാളില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി അങ്കിതയും,ഭരത് കൃഷ്ണയും.ചങ്ങരംകുളം എസ് എം സ്കൂളിലെ നാലാം ക്ളാസ്…
വട്ടംകുളം | ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുടങ്ങി കിടന്നിരുന്ന കുടിവെള്ള പദ്ധതി പുനരാരംഭിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ചോലക്കുന്നിലാണ്…
44 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച എം. ഇന്ദിരാദേവി ടീച്ചർക്ക് കരിമ്പനക്കുന്ന് ജനകീയ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. വട്ടംകുളം…
തിരൂർ: താനൂർ ബോട്ട് ദുരന്തത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയും കാരണമായെന്ന് ജസ്റ്റിസ് വി.കെ. മോഹനൻ കമീഷൻ മുമ്പാകെ കമീഷന്റെ തന്നെ അഭിഭാഷകനായ…
പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം. യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി.…
എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക്കിലെ കഞ്ചാവ് കേസിൽ നാലു വിദ്യാർഥികളെ കോളേജ് പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല.…