Categories: PUBLIC INFORMATION

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. (Kerala rains alert in 8 districts)

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Recent Posts

പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും,പ്ലസ് ടു കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

എടപ്പാൾ : ഗവ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും, ഉന്നത വിജയം നേടിയ പ്ലസ് ടു…

1 hour ago

പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നടപടി പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിൽ.…

2 hours ago

ലോഡ്ജ് മുറിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി: മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്‌ജ് മുറിയിലാണ് മധ്യവയസ്ക‌നെ മരിച്ച നിലയിൽ…

2 hours ago

ലയണൽ മെസ്സിയും ടീമും ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ

ന്യൂഡൽഹി: സൂപ്പർതാരം ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന്…

5 hours ago

സ്വര്‍ണവില; ആശ്വാസം ഒരു ദിവസം മാത്രം, കുറഞ്ഞതിന്റെ പകുതി കൂടി

ചൊവ്വാഴ്ച വലിയ തോതില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ആഗോള വിപണിയില്‍ കാര്യമായ വില വ്യത്യാസം വന്നിട്ടില്ല എന്നിരിക്കെയാണ് കേരളത്തിലെ…

8 hours ago

60 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി

തിരൂർ : ശക്തമായ കാറ്റിലും മഴയിലും വെട്ടം പഞ്ചായത്തിലെ കാരാറ്റു കടവിൽ വാട്ടർ ടാങ്ക് തകർന്നു വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ്…

8 hours ago