കാലിഫോര്‍ണിയ: ലോകത്തിന് ആദ്യ ശ്വാസം വീണു, 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി.
ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്‌എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് പുറപ്പെട്ടു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
ആകാംക്ഷ നിറഞ്ഞ ലാന്‍ഡിംഗ് നാളെ പുലര്‍ച്ചെ
പതിനേഴ് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27-ഓടെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയില്‍ വന്നിറങ്ങും. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗണ്‍ പേടകം ഇറക്കുക.
2024 ജൂണ്‍ മാസം മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയായിരുന്നു. ഇരുവരെയും ഐഎസ്‌എസിലെത്തിച്ച ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്‍റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 മാര്‍ച്ചിലേക്ക് നീട്ടിയത്.
ഫ്ലോറിഡ: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവില്‍ സുനിതാ വില്യംസും സംഘവും ഭൂമിയില്‍ തിരിച്ചെത്തി.ഇന്ത്യന്‍ സമയം 3.27ഓടു കൂടിയാണ് ഡ്രാഗണ്‍…
ഒന്നാം ക്ലാസ് മുതല് ബിരുദതലം വരെ പഠിക്കുന്ന വിദ്യാര്ഥികളില് മാതാപിതാക്കള് മരിച്ച് പോയവരും, സാമ്ബത്തിക പ്രായം അനുഭവിക്കുന്നവരുമായവര്ക്ക് കേരള സാമൂഹ്യ…
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ…
2024ൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ സംസ്ഥാനം രജിസ്റ്റർ ചെയ്ത കേരളമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്രൂറോയുടെ കണക്കുകൾ. 2024ൽ ഇന്ത്യയിൽ…
അവയിൽ ചിലത് താഴെ നൽകുന്നു: ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു: കക്കരിക്കയിൽ 95% വെള്ളമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നാലെ അവകാശ സമരവുമായി ആംഗൻവാടി ജീവനക്കാരും. വേതന വര്‍ധന അടക്കം ഉന്നയിച്ച്…