തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി 6 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.കേരളത്തിലെ അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. ആറ് ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുന്നത്. കിറ്റില്‍ 15 ഇനം സാധനങ്ങളാണ് ഉണ്ടായിരിക്കുക.കഴിഞ്ഞ വര്‍ഷം 13 ഇനങ്ങളായിരുന്നു കിറ്റില്‍. എന്നാല്‍ ഇത്തവണ പഞ്ചസാര അധികമായി ഉള്‍പ്പെടുത്തി. അനാഥാലയത്തിലെ അന്തേവാസികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കും കിറ്റ് ലഭിക്കുന്നതാണ്. ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ചെയ്ത് തുടങ്ങാനാണ് പദ്ധതി.മാത്രമല്ല, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ അരിയും 10.90 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നത് ആകെ 53 ലക്ഷം കുടുംബങ്ങള്‍ക്കാണ്. 94 ലക്ഷം കാര്‍ഡുകാര്‍ക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിലും വിതരണം ചെയ്യും.2025 ലെ കിറ്റില്‍ എന്തെല്ലാംവെളിച്ചെണ്ണ- 500 എംഎല്‍പഞ്ചസാര- 500 ഗ്രാംചെറുപയര്‍ പരിപ്പ്സേമിയ പായസം മിക്‌സ്മില്‍മ നെയ്യ്കശുവണ്ടി പരിപ്പ്സാമ്ബാര്‍ പൊടിമുളകുപൊടിമഞ്ഞള്‍പ്പൊടിമല്ലിപ്പൊടിതേയിലചെറുപയര്‍തുവരപരിപ്പ്ഉപ്പ്തുണി സഞ്ചി2024 ലെ കിറ്റ്ചായപ്പൊടി ശബരി- 100 ഗ്രാംചെറുപയര്‍ പരിപ്പ്- 250 ഗ്രാംസേമിയ പായസം മിക്‌സ്- 250 ഗ്രാംമില്‍മ നെയ്യ്- 50 എംഎല്‍അണ്ടിപരിപ്പ്- 50 ഗ്രാംവെളിച്ചെണ്ണ ശബരി- 500 എംഎല്‍സാമ്പാർ പൊടി ശബരി- 100 ഗ്രാംമുളകുപൊടി ശബരി- 100 ഗ്രാംമഞ്ഞള്‍പ്പൊടി ശബരി- 100 ഗ്രാംമല്ലിപ്പൊടി- 100 ഗ്രാംചെറുപയര്‍- 500 ഗ്രാംതുവരപരിപ്പ്- 250 ഗ്രാംഉപ്പ്- 1 കിലോതുണി സഞ്ചി
വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർക്കിടകക്കഞ്ഞി വിതരണം സംഘടിപ്പിച്ചു.കർക്കിടകമാസത്തിലെ ആചാരങ്ങളുടെ ഭാഗമായി കോൺഗ്രസ് കമ്മിറ്റി എരമംഗലത്ത് വച്ച് നടത്തിയ…
കൊല്ലം: കൊല്ലത്ത് ബസ്സില്‍ വച്ച് നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റില്‍ ആയത്. ഇന്ന് പുലര്‍ച്ചയോടെയാണ്…
ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്…
ചങ്ങരംകുളം : സഖാക്കൾ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപി കുട്ടൻ നായർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും…
കല്പറ്റ : ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10…
തിരുവനന്തപുരം: പ്രവാസി ഭാരതീയ വോട്ടമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫോം 4Aയിലാണ്…