ഈ മാസം ഇരുപത്തിയേഴിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം ‘എമ്ബുരാൻ’ തീയേറ്ററുകളിലെത്തുന്നത്. മോഹൻലാല്‍ ഫാൻസോ പൃഥ്വിരാജ് ഫാൻസോ മാത്രമല്ല സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. റിലീസ് ദിവസം ചില തീയേറ്ററുകളില്‍ ടിക്കറ്റ് ഏകദേശം തീർന്നു. എന്തിനേറെപ്പറ്റയുന്നു ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പോലും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഇങ്ങനെപോകുകയാണെങ്കില്‍ റിലീസ് ദിവസം ഹൗസ് ഫുള്ളായത് മൂലം പലർക്കും എമ്ബുരാൻ കാണാതെ മടങ്ങേണ്ടിവരും
2019ല്‍ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്ബുരാൻ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്ബള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസില്‍, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്ബാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന മുരളി ഗോപി, ഛായാഗ്രഹണം സുജിത് വാസുദേവ്.
എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…
ചങ്ങരംകുളം:അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നന്നംമുക്ക് സ്വദേശി ഫള്ലു റഹ്മാന്റെ ചികിത്സക്കായി കിഴക്ക്മുറി ഗ്രാമം വാട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച ഫണ്ട്…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് കണ്ടക്ടർ ടിക്കറ്റിന് ചില്ലറ ചോദിക്കുന്നത്. പലരും യാത്രക്കാരോട് ഇതും…
ഇവരെ കോഴിക്കോട് വെച്ച് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ് ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.
സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ കുതിപ്പ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,880…