Categories: kochi

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

കൊച്ചി | ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചതിലാണ് ശ്രീനാഥ് ഭാസി അടക്കമുള്ളവരുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി അറിയുന്നത്.

അതേ സമയം കേസില്‍ താന്‍ നിരപരാധിയാണെന്നും തസ്ലിമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നുമാണ് ശ്രീനാഥ് ഹരജിയില്‍ പറയുന്നത്. നിലവില്‍ താന്‍ സിനിമാ ഷൂട്ടിങ്ങിലാണ്. അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ജാമ്യ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നി കാര്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

തസ്ലിമയുടെയും ഫിറോസിന്റെയും ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിളിച്ച്‌ വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചിരുന്നു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ നിന്ന് പിടിച്ചെടുത്തത്. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയത് ദുബൈ, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് അറിയുന്നത്

Recent Posts

ആനയുടെ കൊമ്ബ് നെഞ്ചില്‍ കുത്തിക്കയറി, വാരിയെല്ല് തകര്‍ന്നു; അലന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയാക്രണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് റിപ്പോട്ടില്‍ പറയുന്നു.ആനക്കൊമ്ബ് നെഞ്ചിനകത്ത്…

12 hours ago

ഗാർഹിക പാചകവാതക വില 50 രൂപ കൂട്ടി

`ന്യൂഡൽഹി: ജനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഡീസൽ- എക്സൈസ് തീരുവയ്‌ക്കൊപ്പം ​ഗാർഹിക പാചകവാതക വിലയും കൂട്ടി. സിലിണ്ടറിന് 50 രൂപയാണ്…

13 hours ago

തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷികം:സ്വാഗത സംഘം രൂപീകരിച്ചു

മാറഞ്ചേരി:പലിശക്കെതിരെ ഒരു പ്രദേശത്ത് ജനകീയ വിപ്ലവം തീർത്ത് കുടുംബങ്ങൾക്ക് തണലായി മാറിയ തണൽ വെൽഫയർ സൊസൈറ്റിയുടെ 16-ാം വാർഷിക സമ്മേളനത്തിന്…

13 hours ago

“10th/plus two കഴിഞ്ഞ് ഏത് കോഴ്സ് എടുക്കണം എന്ന് കൺഫ്യൂഷനിലാണോ നിങ്ങൾ!”

ഇന്ത്യയിലും വിദേശത്തും ഉയർന്ന ജോലിസാധ്യത ഉള്ള പാരാമെഡിക്കൽ ഡിഗ്രീ , ഡിപ്ലോമ കോഴ്‌സുകൾ ഇനി ചങ്ങരംകുളത്തും പഠിക്കാം..10ത്,+2 വിദ്യാഭ്യാസ യോഗ്യത…

13 hours ago

ലോകാരോഗ്യ ദിനത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു

തവനൂർ | ആരോഗ്യ ബോധവത്ക്കരണ സന്ദേശ പ്ലെക്കാർഡുകളുമായി ലോകാരോഗ്യ ദിനത്തിൻ്റെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. "ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ…

16 hours ago

കോൺഗ്രസ്‌ കാലടി മണ്ഡലം കൺവെൻഷൻനടന്നു

എടപ്പാൾ: കോൺഗ്രസ്‌ കാലടി മണ്ഡലം കൺവെൻഷൻ നടന്നു. ജില്ല സമ്മേളനത്തിന്റെ ആദ്യത്തെ കൂപ്പൺ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി…

16 hours ago