ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ
പ്രതികള്‍ പിടിയില്‍. കൊല്ലം കടയ്ക്കാവൂര്‍ സ്വദേശി റോയി റോക്കിയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തുമാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ മോഷണ കേസുകളില്‍ പ്രതികളാണ് ഇരുവരും.
സംഭവം നടന്ന ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതികള്‍ പിടിയിലാകുന്നത്. ഏറെ നാടകീയമായാണ് ഇവരെ പൊലീസ് കുടുക്കിയത്. ആരോഗ്യപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്ന് ലഭിച്ച അവ്യക്തമായ ഒരു സിസിടിവി ദ്യശ്യം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. കൊല്ലം കോട്ടയം ജില്ലകളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന കുറ്റവാളികള്‍ക്ക് പിന്നാലെ പൊലീസ് പോയി. അങ്ങനെ കൊല്ലം ജില്ലയില്‍ നടന്ന ബൈക്ക് മോഷണക്കേസുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് മനസ്സിലായി.
മുന്നൂറില്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ പിടികിട്ടാപ്പുള്ളികളായ റോക്കിയിലേക്കും നിഷാന്തിലേക്കും അന്വേഷണമെത്തി. ചവറയിയില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് റോയി റോക്കിയെ പിടികൂടിയത്. നിഷാന്തിനെ കഠിനംകുളത്തെ വീട്ടില്‍ നിന്നും പിടികൂടി. പോക്‌സോ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതികളാണ് ഇരുവരും. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ആഢംബര ജീവിതം നയിക്കുകയാണ് ഇവരുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് കണ്ണൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.എടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. ഇയാളുടെ…
കോഴിക്കോട്: കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം…
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത…
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ന്യായീകരിച്ച് ഉമ്മ ഷെമി. മകന് മറ്റാരെയും ആക്രമിക്കാനാകില്ലെന്നാണ് ഇന്നലെ ഇവർ പൊലീസിനോട് പറഞ്ഞത്.തന്നെ…
മലപ്പുറം : രാവിലെ കഞ്ചാവ് കേസിൽ പിടികൂടി ജാമ്യത്തിൽ വിട്ട പ്രതി വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയിലായി. മലപ്പുറത്താണ് സംഭവം.…