Categories: Thiruvananthapuram

ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു; വൈദ്യുത ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയിൽ

തിരുവനന്തപുരം : ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരുന്ന ലൈനില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത് എന്നാണ് വിവരങ്ങള്‍. വൈദ്യുത ലൈന്‍ ലീലാമണിയുടെ കയ്യില്‍ കുരുങ്ങിയ അവസ്ഥയിലാണ്. ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തി.

ശനിയാഴ്ച വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടില്‍ ചെന്ന്, വീട്ടില്‍ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷന്‍ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും മാത്രമാണ് വീട്ടില്‍ താമസം ഉണ്ടായിരുന്നത്. മകളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്.

Recent Posts

എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു

എടപ്പാൾ : എസ്എൻഡിപി എടപ്പാൾ ശാഖ യോഗം എസ്എസ്എൽസി പ്ലസ് ടുവിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.…

23 minutes ago

നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തതായി പരാതി

എടപ്പാൾ : സാമ്പത്തിക ഇടപാടുകൾ ചൊല്ലി തർക്കം കാർ തല്ലിത്തകർത്തതായി പരാതി. കുറ്റിപ്പുറം റോഡിൽ ശബരി കോംപ്ലക്സിലാണ് സംഭവം നടന്നത്.…

32 minutes ago

തേങ്ങ എടുക്കാൻ പോയ ഗൃഹനാഥൻ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു

പാലക്കാട് : തേങ്ങിൻതോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.…

1 hour ago

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ ആക്രമിച്ച് കടുവ

തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട്…

3 hours ago

രാജ്യമറക്കാത്ത രാഷ്ട്രപതി വിട പറഞ്ഞിട്ട് 10 വര്‍ഷം ; അഗ്നി ചിറകുമായി ഉയരുന്നു വീണ്ടും കലാം സ്മരണകള്‍

ഇന്ത്യ കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനെന്ന ഖ്യാതി പത്തുവർഷത്തിന് മുൻപെവിട പറഞ്ഞ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ വ്യത്യസ്ത…

3 hours ago

ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ നിയമങ്ങളിൽ മാറ്റം: ബാലൻസ് പരിശോധനയ്ക്ക് പരിധി

ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അക്കൗണ്ട് ബാലൻസ് പരിശോധന, ഇടപാട് നില പരിശോധിക്കൽ,…

5 hours ago