ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി
വ്യക്തമാക്കി. ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണിതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം വാദിച്ചു.
ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 2024 ഡിസംബറിലാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അവ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം, തീവെട്ടികളില്‍ നിന്നും അഞ്ച് മീറ്റര്‍ ദൂരപരിധി വേണം, ആനകളില്‍ നിന്നും എട്ട് മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താന്‍ പാടുള്ളൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയത്. ഇതാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…